---
title: "#media |  തളിപ്പറമ്പിലെ മാധ്യമ പ്രവർത്തകർ നടത്തിയ പ്രവർത്തനം മാതൃക: ജോൺ ബ്രിട്ടാസ് എം.പി "
english_title: " media workers in Taliparamp  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193849/media-workers-in-taliparamp"
published_at: "2024-03-23T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fea883227d9_IMG-20240323-WA0019.jpg"
keywords: []
---

# #media |  തളിപ്പറമ്പിലെ മാധ്യമ പ്രവർത്തകർ നടത്തിയ പ്രവർത്തനം മാതൃക: ജോൺ ബ്രിട്ടാസ് എം.പി 

> **Lead Summary:** **തളിപ്പറമ്പ്**: മാധ്യമ പ്രവർത്തനം ഏറെ വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഒരു നാടിനെ ഒരുമയോടെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ തളിപ്പറമ്പിലെ മാധ്യമ പ്രവർത്തകർ നടത്തിയ പ്രവർത്തനം മാതൃകയാണെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. തളിപ്പറമ്പിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ നിയർ-ബി യുടെ സഹകരണത്തോടെ തളിപ്പറമ്പ് പ്രസ് ഫോറം സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഏഴാംമൈൽ സ്ട്രീറ്റ്ഫുഡ് നൈറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

## Article Content

**തളിപ്പറമ്പ്**: മാധ്യമ പ്രവർത്തനം ഏറെ വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഒരു നാടിനെ ഒരുമയോടെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ തളിപ്പറമ്പിലെ മാധ്യമ പ്രവർത്തകർ നടത്തിയ പ്രവർത്തനം മാതൃകയാണെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. തളിപ്പറമ്പിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ നിയർ-ബി യുടെ സഹകരണത്തോടെ തളിപ്പറമ്പ് പ്രസ് ഫോറം സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഏഴാംമൈൽ സ്ട്രീറ്റ്ഫുഡ് നൈറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

കേരളത്തിൽ അല്ലാതെ ഈ തിരഞ്ഞെടുപ്പ് ചൂടിൽ പോലും എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും മതവിഭാഗത്തെയും ഇതുപോലെ ഒരുമിച്ചിരുത്താൻ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ മനുഷ്യർക്കിടയിൽ വെറുപ്പിൻ്റെ രാഷ്ട്രീയമാണ് ചിലർ പ്രചരിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ കേരളം മാതൃക സൃഷ്ടിക്കുകയാണ്. ഏതിൻ്റെ പേരിലാണോ നാമിവിടെ ഒത്തുചേർന്നിരിക്കുന്നത്, ആ ആശയം നൽകുന്ന സന്ദേശവും ഒത്തൊരുമയുടെതാണെന്നും ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.

ചടങ്ങിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണൻ, നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ടി. ഷീബ, പ്രശസ്‌ത സിനിമ നടൻ സന്തോഷ് കീഴാറ്റൂർ, പി.പി മുഹമ്മദ് നിസാർ, ഡി.വൈ.എസ്.പി: പി. പ്രമോദ്, വനിത കമ്മീഷൻ അംഗം അഡ്വ. കുഞ്ഞായിഷ, കെ. സന്തോഷ്, പി.കെ സുബൈർ, ടി. ബാലകൃഷ്‌ണൻ, പി.കെ മുജീബ്റഹ്‌മാൻ, കെ.എസ്. റിയാസ്, മൊട്ടമ്മൽ രാജൻ, പ്രസ്ഫോറം പ്രസിഡണ്ട് എം.കെ മനോഹരൻ, സെക്രട്ടറി കെ. രജിത്ത്, ട്രഷറർ ബി.കെ ബൈജു, നിയർ-ബി മാനേജിംഗ് ഡയറക്‌ടർ മിൻഹാജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193849/media-workers-in-taliparamp)