---
title: "നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ ആവശ്യങ്ങള്‍ തള്ളിയ വിചാരണക്കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും"
english_title: "Actress assault case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19385/actress-assault-case"
published_at: "2022-01-06T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d65558de2e9_images - 2022-01-06T080452.529.jpeg"
keywords: []
---

# നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ ആവശ്യങ്ങള്‍ തള്ളിയ വിചാരണക്കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ ആവശ്യങ്ങള്‍ തള്ളിയ വിചാരണക്കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

## Article Content

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ ആവശ്യങ്ങള്‍ തള്ളിയ വിചാരണക്കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോണ്‍ വിളികളുടെ അസ്സല്‍ രേഖകള്‍ വിളിച്ചു വരുത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണക്കോടതി തള്ളിയിരുന്നു.ഇത് ചോദ്യം ചെയ്താണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്

ഹര്‍ജി നേരത്തെ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രതികളായ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്ക് നോട്ടീസയച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്റെ പുതിയ നീക്കങ്ങള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19385/actress-assault-case)