---
title: "#Tiger | ബത്തേരിയിൽ വീണ്ടും കടുവ: പശുവിനെ കൊന്നു തിന്നു"
english_title: "Tiger again in Batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193851/tiger-again-in-batheri"
published_at: "2024-03-23T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65feac1b2b52a_IMG-20240323-WA0020.jpg"
keywords: []
---

# #Tiger | ബത്തേരിയിൽ വീണ്ടും കടുവ: പശുവിനെ കൊന്നു തിന്നു

> **Lead Summary:** **ബത്തേരി:** പഴൂരിൽ വീണ്ടും കടുവയുടെ ആക്രമണം. ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ കടുവ പിടിച്ചു. വള്ളോമാക്കൽ രാജുവിന്റെ വീടിനു സമീപത്തുള്ള കാട്ടിലാണ് പാതി ഭക്ഷിച്ച പശുവിൻറെ ജഡം കണ്ടത്. കോട്ടുകര കൂര്യാക്കോസിന്റെ ഒന്നര വയസ്സ് പ്രായമായ പശുവിനെയാണ് കടുവ കൊന്നു തിന്നത്. റോഡിന് സമീപത്ത് മേയാൻ വിട്ട പശുവിനെ ഇന്നലെ വൈകിട്ട് മുതൽ കാണാതാവുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

## Article Content

**ബത്തേരി:** പഴൂരിൽ വീണ്ടും കടുവയുടെ ആക്രമണം. ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ കടുവ പിടിച്ചു. വള്ളോമാക്കൽ രാജുവിന്റെ വീടിനു സമീപത്തുള്ള കാട്ടിലാണ് പാതി ഭക്ഷിച്ച പശുവിൻറെ ജഡം കണ്ടത്. കോട്ടുകര കൂര്യാക്കോസിന്റെ ഒന്നര വയസ്സ് പ്രായമായ പശുവിനെയാണ് കടുവ കൊന്നു തിന്നത്. റോഡിന് സമീപത്ത് മേയാൻ വിട്ട പശുവിനെ ഇന്നലെ വൈകിട്ട് മുതൽ കാണാതാവുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193851/tiger-again-in-batheri)