---
title: "#Speaker | സ്പീക്കറോട് വോട്ടഭ്യർഥിച്ച് ഷാഫി പറമ്പിൽ"
english_title: "Shafi Parampil asking for vote from the Speaker"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193865/shafi-parampil-asking-for-vote-from-the-speaker"
published_at: "2024-03-23T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fec119600d6_Screenshot_2024-03-23-17-14-25-35_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Speaker | സ്പീക്കറോട് വോട്ടഭ്യർഥിച്ച് ഷാഫി പറമ്പിൽ

> **Lead Summary:** **തലശ്ശേരി**: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനോട് വോട്ടഭ്യർഥിച്ച് യുഡിഫ് വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിൽ. തലശ്ശേരിയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു ഷാഫി. മാർക്കറ്റും ബസ് സ്റ്റാൻഡും സർക്കാർ ആശുപത്രിയും കോടതിയും സന്ദർശിച്ച ശേഷമാണ് നഗരസഭാ കാര്യാലയത്തിൽ സ്പീക്കർ എ.എൻ ഷംസീർ ഉള്ള വിവരം ലഭിക്കുന്നത്. ഉടൻ നേരിൽ കാണാനായി അവിടേക്കെത്തുകയായിരുന്നു ഷാഫി. 

## Article Content

**തലശ്ശേരി**: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനോട് വോട്ടഭ്യർഥിച്ച് യുഡിഫ് വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിൽ. തലശ്ശേരിയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു ഷാഫി. മാർക്കറ്റും ബസ് സ്റ്റാൻഡും സർക്കാർ ആശുപത്രിയും കോടതിയും സന്ദർശിച്ച ശേഷമാണ് നഗരസഭാ കാര്യാലയത്തിൽ സ്പീക്കർ എ.എൻ ഷംസീർ ഉള്ള വിവരം ലഭിക്കുന്നത്. ഉടൻ നേരിൽ കാണാനായി അവിടേക്കെത്തുകയായിരുന്നു ഷാഫി. 

നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണിയുടെ ചേംബറിൽ ആയിരുന്നു സ്പീക്കർ. ഷാഫി നേരിട്ട് അവിടേക്കെത്തി. കുശലാന്വേഷണങ്ങൾക്ക് ശേഷം മണ്ഡലത്തിലെ തൻ്റെ വോട്ടർ കൂടിയായ സ്പീക്കറോടും നഗരസഭാ അധ്യക്ഷയോടും ഷാഫി വോട്ടഭ്യർഥിച്ചു.  

തലശ്ശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്പീക്കർക്ക് ഇതേ മണ്ഡലത്തിലെ പാറാലാണ് വോട്ടുള്ളത്. വടകര ലോക്സഭാ മണ്ഡത്തിൻ്റെ ഭാഗമാണ് തലശേരി.  

ഡിസിസി സെക്രട്ടറി അഡ്വ. കെ ശുഹൈബ്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ലത്തീഫ്, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.പി അരവിന്ദാക്ഷൻ, ഡിസിസി സെക്രട്ടറി അബൂട്ടി ഹാജി, സജീവ് മാറോളി, കൗൺസിലർമാരായ ശശി മാസ്റ്റർ, എം. മോഹനൻ, പി.കെ സോന, വി.സി പ്രസാദ്, നസീർ എം., ടി.പി ഷാനവാസ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193865/shafi-parampil-asking-for-vote-from-the-speaker)