---
title: "#Youth #Congress | പറവകൾക്കൊരു തണ്ണീർക്കുടം ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌"
english_title: "Youth Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193867/youth-congress"
published_at: "2024-03-23T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fec3bd9d129_IMG-20240323-WA0031.jpg"
keywords: []
---

# #Youth #Congress | പറവകൾക്കൊരു തണ്ണീർക്കുടം ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌

> **Lead Summary:** **ഉളിക്കൽ** : യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാൻ മനുഷ്യൻ തന്നെ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിൽ പറവകൾക്കായും സഹജീവികൾക്കായും തണ്ണീർക്കുടം ഒരുക്കി യൂത്ത് കോൺഗ്രസ്സ്. പറവകൾക്കുള്ള തണ്ണീർകുടം കർഷക കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ജോസ് പൂമല ഉദ്ഘാടനം ചെയ്തു.

## Article Content

**ഉളിക്കൽ** : യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാൻ മനുഷ്യൻ തന്നെ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിൽ പറവകൾക്കായും സഹജീവികൾക്കായും തണ്ണീർക്കുടം ഒരുക്കി യൂത്ത് കോൺഗ്രസ്സ്. പറവകൾക്കുള്ള തണ്ണീർകുടം കർഷക കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ജോസ് പൂമല ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രിസിഡന്റ് ജോജോ പാലക്കുഴിയിൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജക മണ്ഡലം വൈസ് പ്രിസിഡന്റ് അബിൻ വടക്കേക്കര, ഉളിക്കൽ മണ്ഡലം വൈസ് പ്രിസിഡന്റ് ജോയൽ നെല്ലുവേലിൽ, അലൻ ജോസഫ്, അരുൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193867/youth-congress)