---
title: "പോലീസ്, സി ആർ പി എഫ് കമാൻഡോസ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി "
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193868/ulikkal"
published_at: "2024-03-23T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fec52c2eb56_IMG-20240323-WA0031.jpg"
keywords: []
---

# പോലീസ്, സി ആർ പി എഫ് കമാൻഡോസ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി 

> **Lead Summary:**  **ഉളിക്കൽ**: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിട്ടി പോലീസ്, സി ആർ പി എഫ് കമാൻഡോസ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി. കള്ളപ്പണം, ലഹരിവസ്തുക്കൾ, മദ്യം എന്നിവ ഉൾപ്പെടെ കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന.

## Article Content

 **ഉളിക്കൽ**: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിട്ടി പോലീസ്, സി ആർ പി എഫ് കമാൻഡോസ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി. കള്ളപ്പണം, ലഹരിവസ്തുക്കൾ, മദ്യം എന്നിവ ഉൾപ്പെടെ കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന.

കേരള – കർണാടക അതിർത്തിയായ കൂട്ടുപുഴയിലും, ഇരിട്ടി പാലത്തിന് സമീപത്തും ള്ളിക്കൽ മണിപ്പാറ. മണിക്കടവ് എന്നിവടങ്ങളിൽ ആണ് വാഹന പരിശോധന നടന്നത്. ഇരിട്ടി എ എസ് പി യോഗേഷ് മന്തയ്യ, സ്റ്റേഷൻ ഹൗസ് ഓഫീസർ പി. കെ. ജിജേഷ് ഉളിക്കൽ പ്രിൻസിപ്പാൾ എസ്. ഐ വി.കെ റസാക്ക് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും വിവിധ മേഖലകളിൽ ഇത്തരത്തിൽ പരിശോധന നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193868/ulikkal)