---
title: "#Kappa | കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "Kappa was charged and imprisoned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193871/kappa-was-charged-and-imprisoned"
published_at: "2024-03-23T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fec787db534_Picsart_24-03-23_17-43-40-746.jpg"
keywords: []
---

# #Kappa | കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** **തലശ്ശേരി**: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ചാലിൽ ടെമ്പിൾ ഗേറ്റ് കളരിവളപ്പിൽ അതുലിനെ യാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. 

## Article Content

**തലശ്ശേരി**: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ചാലിൽ ടെമ്പിൾ ഗേറ്റ് കളരിവളപ്പിൽ അതുലിനെ യാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. 

കണ്ണൂർ സിറ്റി ജില്ല പൊലീസ് കമ്മീഷണർ  അജിത് കുമാർ ഐ.പി.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് തലശ്ശേരി പോലീസ് സ്റ്റേഷനിൽ ആറ് കേസുകൾ നിലവിലുണ്ട്. തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു ആന്റണിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് വരികയാണ്.

തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജു ആന്റണി, എസ് ഐ ഗിരീഷ്, എസ്.സി.പി.ഒ.മാരായ പ്രകാശൻ, സുരേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193871/kappa-was-charged-and-imprisoned)