---
title: "ടൊവിനോയുടെ ഫോട്ടോ സുനിൽകുമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു; സിപിഐക്ക് നോട്ടീസ് "
english_title: "Cpi notice "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193879/cpi-notice"
published_at: "2024-03-23T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fedb05a98cc_n5942102741711200889553d4cd036f8dc525f84f8379ef9030f9092429a8cfc773e9191237258b6fd944f6.jpg"
keywords: []
---

# ടൊവിനോയുടെ ഫോട്ടോ സുനിൽകുമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു; സിപിഐക്ക് നോട്ടീസ് 

> **Lead Summary:** **തൃശൂര്‍: **തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ടൊവിനോ തോമസിന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചതില്‍ നടപടി. വിഷയത്തില്‍ സിപിഐക്ക് നോട്ടീസ് നല്‍കി. 

## Article Content

**തൃശൂര്‍: **തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ടൊവിനോ തോമസിന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചതില്‍ നടപടി. വിഷയത്തില്‍ സിപിഐക്ക് നോട്ടീസ് നല്‍കി. 

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ അസിസ്റ്റന്‍റ് റിട്ടേർണിംഗ് ഓഫീസറായ സബ്കലക്ടറാണ് നോട്ടീസ് നല്‍കിയത്. ടൊവിനോ തോമസിന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേർപ്പെടുത്തുകയുംചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷൂട്ടിംഗ് സെറ്റില്‍വച്ചാണ് സുനില്‍ക്കുമാർ നടൻ ടെവിനോയെ കണ്ടുമുട്ടിയത്. തുടർന്ന് ഫോട്ടോയെടുക്കുകയും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയുംചെയ്തിരുന്നു.

തുടര്‍ന്ന് താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസഡറാണെന്നും തന്‍റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ടൊവിനോ അറിയിച്ചിരുന്നു. പിന്നാലെ സുനില്‍ക്കുമാർ ഫോട്ടോ സമൂഹമാധ്യമത്തില്‍നിന്ന് നീക്കംചെയ്യുകയുംചെയ്തിരുന്നു.

ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസഡറാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സുനില്‍കുമാറിനെതിരേ എന്‍ഡിഎ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193879/cpi-notice)