---
title: "കെ. സുധാകരന്‍ തളിപ്പറമ്പ് നിയോജകമണ്ഡത്തില്‍ പര്യടനം നടത്തി"
english_title: "Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193884/sudhakaran"
published_at: "2024-03-23T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fedfd7913fc_IMG-20240323-WA0003.jpg"
keywords: []
---

# കെ. സുധാകരന്‍ തളിപ്പറമ്പ് നിയോജകമണ്ഡത്തില്‍ പര്യടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ തളിപ്പറമ്പ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ആരാധനാലയങ്ങളും നഗരപ്രദേശങ്ങളും കേന്ദ്രീകരിച്ചാരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇന്നലത്തെ പര്യടനം.

## Article Content

**തളിപ്പറമ്പ്: **യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ തളിപ്പറമ്പ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ആരാധനാലയങ്ങളും നഗരപ്രദേശങ്ങളും കേന്ദ്രീകരിച്ചാരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇന്നലത്തെ പര്യടനം.

തളിപ്പറമ്പ സെന്റ് മേരീസ് ഫെറോന ചര്‍ച്ച്, സാന്‍ ജോസ് കോണ്‍വെന്റ്,മന്ന യതീം ഖാന ,പരിയാരം എമ്പേറ്റ് സാന്‍ ജോസ് കോണ്‍വെന്റ്,പരിയാരം ശ്രീ വെള്ളടക്കത്ത് ഭാഗവതി ക്ഷേത്രം,കോരന്‍ പീടിക ജുമാ മസ്ജിദ്, വിമലശ്ശേരി സെന്റ് ജോണ്‍സ് കോണ്‍വെന്റ്,വിമലശ്ശേരി ഖാദി കേന്ദ്രം,തടിക്കടവ് ചര്‍ച്ച്, കരുണാപുരം ദേവാലയം,ചപ്പാരപ്പടവ് യു.ഡി.എഫ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍, നാടുകാണി അല്‍ മക്കര്‍, പൂവ്വം ചര്‍ച്ച്, പുഷ്പഗിരി ചര്‍ച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.

ഏഴാം മൈല്‍ മുതല്‍ മന്ന സര്‍ സയ്ദ് ജംഗ്ഷന്‍ വരെ റോഡ് ഷോയും നടന്നു. തുടര്‍ന്ന് കുറുമാത്തൂര്‍ ജുമാ മസ്ജിദ്,ശ്രീ പുള്ളി വേട്ടക്കൊരുമകന്‍ ക്ഷേത്രം എന്നിവിടങ്ങളിലും പര്യടനം നടത്തി. അടുത്ത സുഹൃത്തും കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ പി അബൂബക്കർ മുസ്ലിയാരെ നാടുകാണി അൽ മഖർ കോളേജിൽ എത്തി സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

മുഹമ്മദ് ബ്ലാത്തൂര്‍,വി.പി അബ്ദുല്‍ റഷീദ്,ടി ജനാര്‍ദ്ദനന്‍,സി.പി.വി അബ്ദുള്ള, മഹമൂദ് അള്ളാകുളം,കെ.സി വിജയന്‍,പി.കെ സരസ്വതി,ഇഖ്‌ബാൽ തളിപ്പറമ്പ ,മുസ്തഫ കൊടിപൊയിൽ, രജനി രാമാനന്ദ്,മനോജ് കുവേരി,എ.ഡി സാബുസ്,അഡ്വ . ടി ആർ മോഹൻദാസ് ,വി.രാഹുല്‍,എന്‍ കുഞ്ഞിക്കണ്ണന്‍,നൗഷാദ് ബ്ലാത്തൂര്‍,അമല്‍ കുറ്റിയാട്ടൂര്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193884/sudhakaran)