---
title: "വനത്തിൽ ആദിവാസി കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു"
english_title: "Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193893/case"
published_at: "2024-03-23T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fee54a2a33c_n5942201481711203079857baf5745a399ec5c48e031c080d3183e6652c9bc5e7b49e985db39a9d13259174.jpg"
keywords: []
---

# വനത്തിൽ ആദിവാസി കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

> **Lead Summary:** **തൃശൂർ: **വെള്ളികുളങ്ങര ശാസ്താംപൂവം കോളനിയില്‍ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി സംഭവം പരിശോധിച്ച്‌ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. 

## Article Content

**തൃശൂർ: **വെള്ളികുളങ്ങര ശാസ്താംപൂവം കോളനിയില്‍ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി സംഭവം പരിശോധിച്ച്‌ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. 

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസാണ് പരാതി നല്‍കിയിട്ടുള്ളത്. വന്യജീവി ആക്രമണമാണോ മരണകാരണമെന്ന് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

മാർച്ച്‌ രണ്ടിനാണ് ശാസ്താംപൂവം കോളനിയില്‍ നിന്ന് സജിക്കുട്ടൻ (15) നെയും അരുണ്‍ (എട്ട്) നെയും കാണാതായത്. പിന്നീട് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തില്‍ തേൻ ശേഖരിക്കുന്നതിനിടെ മരത്തില്‍നിന്ന് വീണതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹങ്ങളില്‍നിന്ന് വന്യജീവി ആക്രമിച്ചതിന്‍റെ പാടുകളോ മറ്റോ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193893/case)