---
title: "ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു"
english_title: "Accident-dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193896/accident-dead"
published_at: "2024-03-23T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fee943b2eac_n594224074171120458323348ed2c7565d257eee40171a807c10fa3ec328bb82a2289c93b7eb9a94d55a342.jpg"
keywords: []
---

# ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: **പൂവാട്ടുപറമ്ബില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു. മാവൂർ കോഴിക്കോട് റോഡിലാണ് അപകടം. മണാശ്ശേരി മഠത്തില്‍ തൊടി ഷാലിന്‍ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **പൂവാട്ടുപറമ്ബില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു. മാവൂർ കോഴിക്കോട് റോഡിലാണ് അപകടം. മണാശ്ശേരി മഠത്തില്‍ തൊടി ഷാലിന്‍ ആണ് മരിച്ചത്.

കൂടെ യാത്ര ചെയ്തിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നിയന്ത്രണംവിട്ട ബൈക്ക് സമീപത്തുള്ള ചെടിക്കടയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചുകയറുകയായിരുന്നു. 

തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാലിന്‍റെ ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് മരിച്ച ഷാലിൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193896/accident-dead)