---
title: "ഇന്ത്യ മുന്നണിക്ക് തിരിച്ചടി; നാലു സീറ്റിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ"
english_title: "Cpi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193903/cpi"
published_at: "2024-03-23T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65feefafb27b7_n59423527617112061493604c880d80e19be33e3c4c2dd604371f94be3f9cfa70fb425a7cd6abef751a505a.jpg"
keywords: []
---

# ഇന്ത്യ മുന്നണിക്ക് തിരിച്ചടി; നാലു സീറ്റിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ

> **Lead Summary:** **ന്യൂഡല്‍ഹി: **ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് സിപിഐ. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളില്‍ സിപിഐ സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിഹാറിലുമാണ് സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ രണ്ടു സീറ്റുകളിലും ഛത്തീസ്ഗഡിലും ബിഹാറിലും ഓരോ സീറ്റിലുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 

## Article Content

**ന്യൂഡല്‍ഹി: **ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് സിപിഐ. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളില്‍ സിപിഐ സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിഹാറിലുമാണ് സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ രണ്ടു സീറ്റുകളിലും ഛത്തീസ്ഗഡിലും ബിഹാറിലും ഓരോ സീറ്റിലുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 

മധ്യപ്രദേശിലെ സിദ്ധിയിലും ശഡോലിലുമാണ് സിപിഐ ഒറ്റക്ക് മത്സരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. സിദ്ധിയില്‍ കോണ്‍ഗ്രസ് സ്ഥാനാ‍ർഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അപ്രതീക്ഷിതമായി സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193903/cpi)