---
title: "പണം നൽകിയില്ല; മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193929/dead"
published_at: "2024-03-23T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff0adb4fa4f_n59425559017112131919860c4389d43b3b9a9efbf558c82dc9a5ac8cf250b3f6b1f5303946a6bed20fb509.jpg"
keywords: []
---

# പണം നൽകിയില്ല; മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു

> **Lead Summary:** **കൊല്ലം: **മകന്‍റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം സ്വദേശി ദ്രൗപതി ആണ് മരിച്ചത്. മകൻ പ്രമോദിന്‍റെ മർദനമേറ്റാണ് ഇവർ മരിച്ചത്. വീട് വിറ്റ് അഞ്ചുലക്ഷം രൂപ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു മർദനം. മദ്യലഹരിയില്‍ വയോധികയുടെ തല തറയിലിടിക്കുകയായിരുന്നു.

## Article Content

**കൊല്ലം: **മകന്‍റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം സ്വദേശി ദ്രൗപതി ആണ് മരിച്ചത്. മകൻ പ്രമോദിന്‍റെ മർദനമേറ്റാണ് ഇവർ മരിച്ചത്. വീട് വിറ്റ് അഞ്ചുലക്ഷം രൂപ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു മർദനം. മദ്യലഹരിയില്‍ വയോധികയുടെ തല തറയിലിടിക്കുകയായിരുന്നു.

പരിക്കേറ്റ ഇവർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിയെ പോലീസ് അറസ്റ്റുചെയ്ത് റിമാൻഡ്ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193929/dead)