---
title: "കൗൺസലിംഗ് സൈക്കോളജി  സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം"
english_title: "Application invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19394/application-invited"
published_at: "2022-01-06T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d66f2ad2e48_images - 2022-01-06T095503.306.jpeg"
keywords: []
---

# കൗൺസലിംഗ് സൈക്കോളജി  സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

> **Lead Summary:** സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ഈ വർഷം ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമക്ക് ഒരു വർഷവുമാണ് കാലാവധി.

## Article Content

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ഈ വർഷം ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമക്ക് ഒരു വർഷവുമാണ് കാലാവധി.

ശനി/ ഞായർ/പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകൾ നടക്കുക. ഇന്റേൺഷിപ്പും പ്രൊജക്ട് വർക്കും ഉണ്ടാകും. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. 18 വയസിനുമുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. ഫോൺ: 9446060641.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19394/application-invited)