---
title: "ആവേശകരമായ മത്സരത്തിൽ കൊൽക്കത്തയ്ക്ക് നാലു റൺസ് വിജയം"
english_title: "Kkr srh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193942/kkr-srh"
published_at: "2024-03-23T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff1c2d1f361_n594267380171121753467720091e4a91311ff8c6fb0075d5dea7cd496eceb365e74813929cfe57504150d9.jpg"
keywords: []
---

# ആവേശകരമായ മത്സരത്തിൽ കൊൽക്കത്തയ്ക്ക് നാലു റൺസ് വിജയം

> **Lead Summary:**  ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയത്തോടെ തുടങ്ങി. ഇന്ന് ആവേശകരമായ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരബാദിന് എതിരെ 4 റണ്‍സിന്റെ വിജയമാണ് കെ കെ ആർ നേടിയത്. 209 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന സണ്‍ റൈസേഴ്സിന് 20 ഓവറില്‍ 203 റണ്‍സ് എടുത്തു. ക്ലാസന്റെ വീരോചിത ഇന്നിംഗ്സാണ് വിജയത്തിന്റെ അടുത്ത് വരെ സണ്‍ റൈസേഴ്സിനെ എത്തിച്ചത്.

## Article Content

 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയത്തോടെ തുടങ്ങി. ഇന്ന് ആവേശകരമായ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരബാദിന് എതിരെ 4 റണ്‍സിന്റെ വിജയമാണ് കെ കെ ആർ നേടിയത്. 209 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന സണ്‍ റൈസേഴ്സിന് 20 ഓവറില്‍ 203 റണ്‍സ് എടുത്തു. ക്ലാസന്റെ വീരോചിത ഇന്നിംഗ്സാണ് വിജയത്തിന്റെ അടുത്ത് വരെ സണ്‍ റൈസേഴ്സിനെ എത്തിച്ചത്.

മികച്ച തുടക്കമായിരുന്നു സണ്‍ റൈസേഴ്സിന് ലഭിച്ചത്. അഭിഷേക് ശർമ്മയും മായങ്ക അഗർവാളും ചേർന്ന് അവർക്ക് ഓപ്പണിംഗ് വിക്കറ്റില്‍ 5.30 ഓവറില്‍ 60 റണ്‍സ് നല്‍കി. മായങ്ക് 21 പന്തില്‍ നിന്ന് 32 റണ്‍സ് എടുത്തപ്പോള്‍ അഭിഷേക് 19 പന്തില്‍ നിന്ന് 32 റണ്‍സ് എടുത്തു.

അവരുടെ പ്രതീക്ഷ ആയിരുന്ന മാക്രം 18 റണ്‍സ് എടുത്തു പുറത്തായി. ത്രിപാതി 20 റണ്‍സും എടുത്തു. സുനില്‍ നരേൻ 4 ഓവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് എടുത്തു കളി കെ കെ ആറിന് അനുകൂലമാക്കി.

അവസാന 4 ഓവറില്‍ SRH ജയിക്കാൻ 76 റണ്‍സ് വേണമായിരുന്നു. ഇത് 2 ഓവറില്‍ 39 റണ്‍സിലേക്ക് എത്തി. ക്ലാസൻ മികച്ച പോരാട്ടം നടത്തി നോക്കി. സ്റ്റാർക്ക് എറിഞ്ഞ 19ആം ഓവറില്‍ 3 സിക്സറുകള്‍ പറത്തി ക്ലാസനും ഒരു സിക്സ് പറത്തു ഷബാസും സണ്‍ റൈസേഴ്സിന് പ്രതീക്ഷ നല്‍കി. അവസാന ഓവറില്‍ സണ്‍ റൈസേഴ്സിന് ജയിക്കാൻ 13 റണ്‍സ്.

ഹർഷിത് റാണ എറിഞ്ഞ ആദ്യ പന്തില്‍ ക്ലാസൻ സിക്സ് അടിച്ചു. അടുത്ത പന്തില്‍ സിംഗില്‍. KKR-നു ജയിക്കാൻ 4 പന്തില്‍ 6 റണ്‍സ്. മൂന്നാം പന്തില്‍ ഷബാസ് പുറത്ത്. അടുത്ത പന്തില്‍ ഹാൻസണ്‍ സിംഗിള്‍ എടുത്തു. 2 പന്തില്‍ ജയിക്കാൻ 5 റണ്‍സ്. ക്ലാസൻ സ്ട്രൈക്കില്‍ തിരിച്ചെത്തി.

സുയേഷ് ശർമ്മയുടെ ഒരു ഡൈവിംഗ് ക്യാച്ചില്‍ ക്ലാസൻ പുറത്ത്. പിന്നെ 1 പന്തില്‍ ജയിക്കാൻ 5 റണ്‍സ്. കമ്മിൻസ് സ്ട്രൈക്കില്‍. ഹർഷത് റാണ ആ ബോള്‍ ഡോട്ട് ആക്കി ടീമിനെ ജയിപ്പിച്ചു. താരം ആകെ മൂന്ന് വിക്കറ്റ് ഇന്ന് വീഴ്ത്തി വിജയശില്പിയായി.

ക്ലാസൻ 29 പന്തില്‍ നിന്ന് 63 റണ്‍സ് എടുത്തു. 8 സിക്സ് ക്ലാസൻ അടിച്ചു. അബ്ദൗല്‍ സമദ് 11 പന്തില്‍ 15 റണ്‍സും ഷഹബാസ് 5 പന്തില്‍ 16 റണ്‍സും നേടി.

കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 32/3 എന്ന നിലയിലായിരുന്ന കൊല്‍ക്കത്തയെ രമണ്‍ദീപ് സിംഗും ഫില്‍ സാള്‍ട്ടും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഒപ്പം അവസാന ഓവറുകളില്‍ ആന്‍ഡ്രേ റസ്സലും റിങ്കു സിംഗും എത്തിയപ്പോള്‍ റണ്‍ മഴ തന്നെ കൊല്‍ക്കത്ത തീര്‍ത്തു.

അഞ്ചാം വിക്കറ്റില്‍ സാള്‍ട്ട് - രമണ്‍ദീപ് സിംഗ് കൂട്ടുകെട്ട് 54 റണ്‍സാണ് നേടിയത്. 17 പന്തില്‍ 35 റണ്‍സ് നേടിയ രമണ്‍ദീപ് സിംഗ് പുറത്തായപ്പോള്‍ അധികം വൈകാതെ 54 റണ്‍സ് നേടിയ സാള്‍ട്ടും പുറത്തായി.

അര്‍ദ്ധ ശതകം നേടിയ ഫില്‍ സാള്‍ട്ട് പുറത്താകുമ്ബോള്‍ 119/6 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഏഴാം വിക്കറ്റില്‍ റിങ്കു സിംഗും ആന്‍ഡ്രേ റസ്സലും നിറഞ്ഞാടിയപ്പോള്‍ പടുകൂറ്റന്‍ സ്കോറിലേക്കാണ് കൊല്‍ക്കത്ത കുതിച്ചത്.

വെറും 32 പന്തില്‍ നിന്നാണ് ഈ കൂട്ടുകെട്ട് 81 റണ്‍സ് നേടിയത്. 15 പന്തില്‍ 23 റണ്‍സ് നേടി റിങ്കു സിംഗ് പുറത്തായപ്പോള്‍ 25 പന്തില്‍ 64 റണ്‍സുമായി ആന്‍ഡ്രേ റസ്സല്‍ അപരാജിതനായി നിന്നു. 14 സിക്സുകളാണ് കൊല്‍ക്കത്ത ഇന്നത്തെ മത്സരത്തില്‍ നേടിയത്. അതില്‍ 7 എണ്ണം റസ്സലിന്റെ സംഭാവനയാണ്. 4 എണ്ണം രമണ്‍ദീപും 3 എണ്ണം ഫില്‍ സാള്‍ട്ടും അതിര്‍ത്തി കടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193942/kkr-srh)