---
title: "മീഡിയ പാസ്: അപേക്ഷ 26നകം സമര്‍പ്പിക്കണം "
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193946/apply-now"
published_at: "2024-03-24T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff70809ec6b_images.png"
keywords: []
---

# മീഡിയ പാസ്: അപേക്ഷ 26നകം സമര്‍പ്പിക്കണം 

> **Lead Summary:** **തിരുവനന്തപുരം** : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ റിപ്പോര്‍ട്ടിങ്ങിന് മാധ്യമ പ്രവര്‍ത്തകര്‍ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കുന്നതിനായുള്ള അപേക്ഷ മാര്‍ച്ച് 26 ന് വൈകിട്ട് അഞ്ച് മണിക്കകം നിശ്ചിത മാതൃകയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

## Article Content

**തിരുവനന്തപുരം** : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ റിപ്പോര്‍ട്ടിങ്ങിന് മാധ്യമ പ്രവര്‍ത്തകര്‍ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കുന്നതിനായുള്ള അപേക്ഷ മാര്‍ച്ച് 26 ന് വൈകിട്ട് അഞ്ച് മണിക്കകം നിശ്ചിത മാതൃകയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

വോട്ടെടുപ്പിനും വോട്ടെണ്ണലിനും പ്രത്യേകം അപേക്ഷകള്‍ നല്‍കണം. പിആര്‍ഡി മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കുക. അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കേണ്ട മാധ്യമ പ്രവര്‍ത്തകന്റെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര്, വിലാസം, പാസ് അനുവദിക്കേണ്ട പാര്‍ലമെന്റ് നിയോജക മണ്ഡലത്തിന്റെ പേര് (വോട്ടെണ്ണലിനുള്ള പട്ടികയില്‍ കൗണ്ടിങ് കേന്ദ്രത്തിന്റെ പേരാണ് ഉള്‍പ്പെടുത്തേണ്ടത്) ഓരോ പാസിനും രണ്ട് വീതം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും ഉള്‍പ്പെടുത്തി ന്യൂസ് എഡിറ്റര്‍/ബ്യൂറോചീഫ് സാക്ഷ്യപ്പെടുത്തിയാണ് പട്ടിക സമര്‍പ്പിക്കേണ്ടത്.

ഫോട്ടോകളുടെ പിന്‍വശത്തു നിര്‍ബന്ധമായും വ്യക്തികളുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം. വോട്ടെണ്ണലിന് ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇലക്ട്രോണിക് മാധ്യമത്തില്‍നിന്നു രണ്ടു പേര്‍ക്കും പത്ര/വാര്‍ത്താ സ്ഥാപനങ്ങളില്‍ നിന്ന് ഒരാള്‍ക്കും മാത്രമേ അതോറിറ്റി ലെറ്റര്‍ അനുവദിക്കൂ എന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193946/apply-now)