---
title: "പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193984/died"
published_at: "2024-03-24T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffad6dda9c1_Screenshot_20240324-100419_Chrome.jpg"
keywords: []
---

# പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം**: വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണിയാണ് മരിച്ചത്. രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്.

## Article Content

**തിരുവനന്തപുരം**: വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണിയാണ് മരിച്ചത്. രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്.

പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രാത്രി ആയതുകൊണ്ട് പന്നിക്കെണി കാണാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ദാരുണ സംഭവമുണ്ടായത്. മൃതദേഹം പോസ്റ്റുമോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193984/died)