---
title: "മട്ടന്നൂർ വിമാനത്താവള റോഡ്: ജനകീയ കമ്മറ്റി മണത്തണയിൽ യോഗം ചേർന്നു"
english_title: "kannur airport road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193997/manathana"
published_at: "2024-03-24T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffc030ec2e3_Picsart_24-03-24_11-04-41-417.jpg"
keywords: []
---

# മട്ടന്നൂർ വിമാനത്താവള റോഡ്: ജനകീയ കമ്മറ്റി മണത്തണയിൽ യോഗം ചേർന്നു

> **Lead Summary:** **മണത്തണ**: മട്ടന്നൂർ - മാനന്തവാടി വിമാനത്താവള റോഡ് വികസനവുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ മണത്തണയിൽ യോഗം ചേർന്നു. സർക്കാരിന്റെ 6:1 നോട്ടിഫിക്കേഷൻ പ്രകാരം 2022 സെപ്റ്റംബർ 30 മുതൽ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള പ്രദേശങ്ങളിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. 2024 മാർച്ച് 14 മുതൽ റവന്യൂ വിഭാഗവും കേരള റോഡ് ഫണ്ട് ബോർഡും ചേർന്നുള്ള സംയുക്ത പരിശോധന ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയാക്കാനോ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 4 : 1 നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുനോ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ജനകീയ കമ്മിറ്റി ആരോപിച്ചു.

## Article Content

**മണത്തണ**: മട്ടന്നൂർ - മാനന്തവാടി വിമാനത്താവള റോഡ് വികസനവുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ മണത്തണയിൽ യോഗം ചേർന്നു. സർക്കാരിന്റെ 6:1 നോട്ടിഫിക്കേഷൻ പ്രകാരം 2022 സെപ്റ്റംബർ 30 മുതൽ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള പ്രദേശങ്ങളിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. 2024 മാർച്ച് 14 മുതൽ റവന്യൂ വിഭാഗവും കേരള റോഡ് ഫണ്ട് ബോർഡും ചേർന്നുള്ള സംയുക്ത പരിശോധന ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയാക്കാനോ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 4 : 1 നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുനോ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ജനകീയ കമ്മിറ്റി ആരോപിച്ചു.

24 മുതൽ 65 മീറ്റർ വരെ വീതിയിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചു പോയിരിക്കുന്നത് പലതും താമസിക്കുന്ന വീടുകൾക്കുള്ളിലും കച്ചവട സ്ഥാപനങ്ങൾക്കുള്ളിലും കൃഷിയിടങ്ങളിലുമാണ്. സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തി പോലും ആരംഭിക്കാത്ത സാഹചര്യത്തിൽ നിലവിൽ പുനരധിവാസം നടത്താനോ സ്ഥലം വിൽപ്പന നടത്താനോ സാധ്യമല്ല. പുതിയ നിർമ്മാണം പോലും നടത്താൻ കഴിയാതെ പ്രദേശവാസികൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

ഇതേ തുടർന്നാണ് മാനന്തവാടി മട്ടന്നൂർ വിമാനത്താവള റോഡിന് സ്ഥലം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച 9 വില്ലേജുകളിലെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണ വ്യാപാരി ഭവനിൽ യോഗം ചേർന്നത്. യോഗത്തിനു ശേഷം മണത്തണ ടൗണിൽ നിൽപ്പ് സമരവും സംഘടിപ്പിച്ചു. ജോണി പാമ്പാടിയുടെ അധ്യക്ഷതയിൽ സി എം ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജിൽസ് എം മേക്കൽ,ആക്കൽ രാജൻ,  ബിജു ചാരംതൊട്ടിയിൽ, ആക്കൽ കൈലാസനാഥൻ, ശ്രീകുമാർ കൂടത്തിൽ, ദേവദാസ് തുടങ്ങി നിരവധി പേർ യോഗത്തിലും തുടർന്ന് നിൽപ്പ് സമരത്തിലും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193997/manathana)