---
title: "ആറളം ഫാം ഏഴാം ബ്ലോക്കിൽ പുലിയുടെ സാനിധ്യം"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193998/aralam"
published_at: "2024-03-24T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffc5616c88b_IMG-20240324-WA0020.jpg"
keywords: []
---

# ആറളം ഫാം ഏഴാം ബ്ലോക്കിൽ പുലിയുടെ സാനിധ്യം

> **Lead Summary:**  **ഇരിട്ടി** : ആറളം ഫാം ബ്ലോക്ക് ഏഴിൽ ജനവാസമേഖലയിൽ കാട്ടുപന്നിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പുലി പിടിച്ചതാണെന്ന സംശയം ഉയർന്നു. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെതേന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകളും കണ്ടെത്തി.

## Article Content

 **ഇരിട്ടി** : ആറളം ഫാം ബ്ലോക്ക് ഏഴിൽ ജനവാസമേഖലയിൽ കാട്ടുപന്നിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പുലി പിടിച്ചതാണെന്ന സംശയം ഉയർന്നു. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെതേന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകളും കണ്ടെത്തി.

ഒരാഴ്ച മുൻപ് ഏഴാം ബ്ലോക്കിൽ താമസക്കാരനായ ബാലന്റെ വീട്ടിലെ സമീപത്ത് പ്രദേശവാസികൾ പുലിയെ കണ്ടിരുന്നു. 12-ാം ബ്ലോക്കിൽനിന്നും ഒരു ആടിനെയും കടിച്ചുകൊന്നിരുന്നു. ശനിയാഴ്ച രാവിലെയാണ് കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ കണ്ട സ്ഥലത്തിന് സമീപം വെള്ളത്തിനായി കുഴികുത്തിയ സ്ഥലത്താണ് പുലിയുടെ കാൽപ്പാട് കണ്ടെത്തിയത്. ഇതോടെ താമസക്കാർ കൂടുതൽ ഭയത്തിലാണ്. കഴിഞ്ഞ ദിവസം ഇരിട്ടി നഗരസഭയിലെ നഗരമേഖലയായ കൂളിചെമ്പ്ര, വികാസ് നഗർ, പയഞ്ചേരി ക്വാറി ഭാഗങ്ങളിൽ പുലിയെ കണ്ടതായി നട്ടുകാർ പറഞ്ഞിരുന്നു. മേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിലാണ് ഫാമിലെ ജനവാസമേഖലയിൽ പുലിയുടെ കാൽപ്പാടുകൾ കാണുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193998/aralam)