---
title: " #UDF | യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോ "
english_title: "Road show under "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194013/road-show-under"
published_at: "2024-03-24T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffe266cfe35_Screenshot_2024-03-24-13-41-36-54_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

#  #UDF | യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോ 

> **Lead Summary:** **തളിപ്പറമ്പ്**: കണ്ണൂർ പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടന്നു.

## Article Content

**തളിപ്പറമ്പ്**: കണ്ണൂർ പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടന്നു.

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് തുറന്ന വാഹനത്തിൽ നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ഏഴാം മൈൽ മുതൽ മന്ന സർ സയ്‌ദ് ജംഗ്ഷൻ വരെയാണ് റോഡ് ഷോ നടത്തിയത്. തുടർന്ന് കുറുമാത്തൂരിലും പര്യടനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194013/road-show-under)