---
title: "#KEAM | KEAM 2024: പരീക്ഷ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു"
english_title: "KEAM 2024"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194040/keam-2024"
published_at: "2024-03-24T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66001009b4656_Screenshot_2024-03-22-11-05-52-57_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #KEAM | KEAM 2024: പരീക്ഷ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

> **Lead Summary:** കീം (കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ച്ചര്‍ മെഡിക്കല്‍) പ്രവേശന പരീക്ഷയുടെ ഷെഡ്യൂള്‍ പുറത്തുവിട്ട് കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്. ജൂണ്‍ ഒന്ന് മുതല്‍ ഒൻപത് വരെ തീയതികളിലായി കീം പ്രവേശന പരീക്ഷ നടക്കും.

## Article Content

കീം (കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ച്ചര്‍ മെഡിക്കല്‍) പ്രവേശന പരീക്ഷയുടെ ഷെഡ്യൂള്‍ പുറത്തുവിട്ട് കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്. ജൂണ്‍ ഒന്ന് മുതല്‍ ഒൻപത് വരെ തീയതികളിലായി കീം പ്രവേശന പരീക്ഷ നടക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഷെഡ്യൂള്‍ പരിശോധിക്കാവുന്നതാണ്. ദുബായ്, മുംബൈ, ഡല്‍ഹി പരീക്ഷ സെന്ററുകളിലും ഇതേ ദിവസം പരീക്ഷ നടക്കും.

കേരളത്തിലെ എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ച്ചര്‍, മെഡിസിന്‍ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.

എങ്ങനെ പരിശോധിക്കാം:ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം.ഹോം പേജില്‍ കീം നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പരീക്ഷ ഷെഡ്യുള്‍ പരിശോധിക്കാം,ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം

വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം :  [https://www.cee.kerala.gov.in/cee/index-ml.php](https://www.cee.kerala.gov.in/cee/index-ml.php)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194040/keam-2024)