---
title: "#CBSE | മൂന്ന്, ആറ് ക്ലാസുകളിലെ സി.ബി.എസ്.ഇ പാഠപുസ്‌തകങ്ങൾ മാറുന്നു"
english_title: "CBSE textbooks for classes 3 and 6 are changing "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194043/cbse-textbooks-for-classes-3-and-6-are-changing"
published_at: "2024-03-24T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660014107c623_images_(18).jpeg"
keywords: []
---

# #CBSE | മൂന്ന്, ആറ് ക്ലാസുകളിലെ സി.ബി.എസ്.ഇ പാഠപുസ്‌തകങ്ങൾ മാറുന്നു

> **Lead Summary:** അടുത്ത അധ്യയന വർഷം സി.ബി. എസ്.ഇ സ്കൂളുകളിൽ മൂന്ന്, ആറ് ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും മാറും. എൻ.സി.ഇ.ആർ.ടി ഇത് ഉടൻ പുറത്തിറക്കും. മറ്റ് ക്ലാസുകളിലെ പാഠ്യപദ്ധതിയിലും പാഠപുസ്ത‌കങ്ങളിലും മാറ്റമുണ്ടാകില്ല. 

## Article Content

അടുത്ത അധ്യയന വർഷം സി.ബി. എസ്.ഇ സ്കൂളുകളിൽ മൂന്ന്, ആറ് ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും മാറും. എൻ.സി.ഇ.ആർ.ടി ഇത് ഉടൻ പുറത്തിറക്കും. മറ്റ് ക്ലാസുകളിലെ പാഠ്യപദ്ധതിയിലും പാഠപുസ്ത‌കങ്ങളിലും മാറ്റമുണ്ടാകില്ല. 

പുതിയ അധ്യാപന രീതികളിലേക്കും പഠന മേഖലകളിലേക്കും വിദ്യാർഥികളുടെ മാറ്റം സുഗമമാക്കുന്നതിന് ഈ വർഷം ആറാം ക്ലാസിനായുള്ള ബ്രിഡ്‌ജ് കോഴ്സും മൂന്നാം ക്ലാസിനായുള്ള സംക്ഷിപ്ത മാർഗനിർദേശങ്ങളും തയാറാക്കുന്നുണ്ടെന്ന് സി.ബി.എസ്.ഇ അക്കാദമിക്സ് ഡയറക്‌ടർ ജോസഫ് ഇമ്മാനുവൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194043/cbse-textbooks-for-classes-3-and-6-are-changing)