ഇരിട്ടി: ഞായറാഴ്ച രാവിലെ 9. 30 ആയിരുന്നു സംഭവം. ബേസ്ബോൾ സ്റ്റേറ്റ് ടീം പരിശീലനത്തിനായി വള്ളിയാട് വയലിൽ ഉണ്ടായിരുന്ന സമയത്താണ് ഗ്രൗണ്ടിന് സമീപത്തെ അടിഭാഗം ദ്രവിച്ച കൂറ്റൻ മഴമരം ഗ്രൗണ്ടിലേക്ക് വീണത്. ഈ സമയം മരത്തിന്റെ തണലിൽ വിശ്രമിക്കുകയായിരുന്ന 5 കുട്ടികൾക്കാണ് ശിഖരം തട്ടി പരിക്കുപറ്റിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
മരത്തിൻ്റെ തണലിൽ നിർത്തിയ ഇരുചക്ര വാഹനത്തിന്റെ മുകളിലേക്കായിരുന്നു മരം വീണത്. സംഭവമറിഞ്ഞ് ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയിരുന്നു. ദിവസവും നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെയുള്ളവർ പരിശീലനത്തിനായി വള്ളിയാട് വയലിൽ എത്താറുണ്ട്. ഈ കടപുഴകി വീണ മരമാണ് എല്ലാവർക്കും തണലേകാറുള്ളത്. എന്തായാലും വലിയ ഒരു അപകടമാണ് ഒഴിവായത്.

ഇത്തരത്തിൽ ഇനിയും മരങ്ങൾ ഗ്രൗണ്ടിന് സമീപത്തുണ്ടെന്നും അത് മുറിച്ചുമാറ്റുവാനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും നാട്ടുകാരും വാർഡ് കൗൺസിലറും പറഞ്ഞു. മുണ്ടയാംപറമ്പ് സ്വദേശികളായ ആന്റൺ, അനഘ എന്നിവർക്കും, മട്ടന്നൂർ സ്വദേശികളായ കൗശിക്ക്, ശ്രാവൺ, കൈലാസ് എന്നിവർക്കുമാണ് മരത്തിൻറെ ശിഖരങ്ങൾ തട്ടി പരിക്കേറ്റത്. ഇവർ ഇരിട്ടിയിലെ ആശുപത്രിയിൽ ചികിത്സ തേടി.
Injury iritty