---
title: "കറക്കുന്നതിനിടെ പശുക്കൾ ഷോക്കേറ്റ് ചത്തു; ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Cow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194084/cow"
published_at: "2024-03-24T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66003e48c83d4_n5944407461711291789020c49838c722e7a98f87d19fdd29cedd188b9a026c4da2723a5bd41d7291e5141e.jpg"
keywords: []
---

# കറക്കുന്നതിനിടെ പശുക്കൾ ഷോക്കേറ്റ് ചത്തു; ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **തൃശൂർ: **പാല്‍കറക്കുന്നതിനിടെ നാലുപശുക്കള്‍ ഷോക്കേറ്റ് ചത്തു. ക്ഷീരകർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ ചേർപ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരൻ തോമസിന്‍റെ തൊഴുത്തിലാണ് ദാരുമണായ സംഭവമുണ്ടാ‌യത്. 

## Article Content

**തൃശൂർ: **പാല്‍കറക്കുന്നതിനിടെ നാലുപശുക്കള്‍ ഷോക്കേറ്റ് ചത്തു. ക്ഷീരകർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ ചേർപ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരൻ തോമസിന്‍റെ തൊഴുത്തിലാണ് ദാരുമണായ സംഭവമുണ്ടാ‌യത്. 

ഞാ‌യറാഴ്ച പുലർച്ചെ മൂന്ന് പശുക്കളെ കറന്നശേഷം നാലാമത്തെ പശുവിനെ കറക്കാന്‍ ശ്രമിക്കുന്നതിനിടെ പശുക്കള്‍ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. തന്‍റെ ശരീരത്തില്‍ തരിപ്പ് അനുഭവപ്പെട്ടതല്ലാതെ മറ്റ് പരിക്കുകളെന്നും ഏറ്റില്ലെന്ന് തോമസ് പറഞ്ഞു. 

തൊഴുത്തില്‍ സ്ഥാപിച്ച ഫാനില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈദ്യുതി പ്രവഹിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തൊഴുത്തിന്‍റെ മേല്‍ക്കൂരയും പശുക്കളെ കെട്ടിയ ഭാഗവും ഇരുമ്ബ് കൊണ്ടാണ് നിർമിച്ചത്. ഇവിടേക്ക് വൈദ്യുതി പ്രവഹിച്ചപ്പോള്‍ പശുക്കള്‍ക്ക് ഷോക്കേറ്റിട്ടുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.

തോമസിന്‍റെ ഉടമസ്ഥതയിലുള്ള അഞ്ച് പശുക്കളില്‍ നാലെണ്ണമാണ് ചത്തത്. കന്നുകാലി വളർത്തലാണ് തന്‍റെ ഏക വരുമാനമാര്‍ഗമെന്ന് തോമസ് പറഞ്ഞു. ചേർപ്പ് മൃഗാശുപത്രിയിലെ ഡോ.സി.എ.പ്രദീപ് പരിശോധന നടത്തി. സി.സി.മുകുന്ദൻ എംഎല്‍എ തുടങ്ങിയവർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194084/cow)