---
title: "കോൺഗ്രസിന് പരാജയഭീതി; തോമസ് ഐസക്"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194094/congress"
published_at: "2024-03-24T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66004aa57dd9f_n59446447417112949967155a0030ba1fe061c395bf0b8195e57bff10ac386bf1966dc750c4f03c4d5d3531.jpg"
keywords: []
---

# കോൺഗ്രസിന് പരാജയഭീതി; തോമസ് ഐസക്

> **Lead Summary:** **പത്തനംതിട്ട: **കുടുംബശ്രീ യോഗങ്ങളില്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ പോയി വോട്ടഭ്യര്‍ഥിക്കുന്നതില്‍ തെറ്റില്ലെന്ന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്. പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കളക്ടര്‍ വിശദീകരണം തേടിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഡോ.ടി.എം.തോമസ് ഐസക്.

## Article Content

**പത്തനംതിട്ട: **കുടുംബശ്രീ യോഗങ്ങളില്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ പോയി വോട്ടഭ്യര്‍ഥിക്കുന്നതില്‍ തെറ്റില്ലെന്ന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്. പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കളക്ടര്‍ വിശദീകരണം തേടിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഡോ.ടി.എം.തോമസ് ഐസക്.

കുടുംബശ്രീയുമായി തനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ആപ്രസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ താനായിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. വിജ്ഞാന പത്തനംതിട്ട എന്ന തൊഴില്‍ദാന പദ്ധതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്ബ് തുടങ്ങിയതാണ്.

അത് കെ-ഡിസ്‌ക് വഴിയാണ് നടപ്പാക്കുന്നത്. കെ-ഡിസ്‌ക് ആ ജോലി തുടരുകതന്നെ ചെയ്യും. സ്ഥാനാര്‍ഥിയായതിനാല്‍ താന്‍ ഇപ്പോള്‍ അതില്‍ ഇടപെടുന്നില്ല. പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കളക്ടറുടെ കത്തിന് കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

കെ-ഡിസ്‌കിന്‍റെ നിരവധി ജീവനക്കാരെയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളെയും പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന യുഡിഎഫിന്‍റെ പരാതിയില്‍ പത്തനംതിട്ട ജില്ലാ കളക്ടർ തോമസ് ഐസക്കിനോട് വിശദീകരണം തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194094/congress)