---
title: "മാ​ക്കൂ​ട്ടം ചു​രം പാ​ത വ​ഴിയുള്ള യാത്ര നിയന്ത്രണം 19 വ​രെ നീ​ട്ടി"
english_title: "Traffic restrictions on the Ma Kootam roundabout have been extended to 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19410/traffic-restrictions-on-the-ma-kootam-roundabout-have-been-extended-to-19"
published_at: "2022-01-06T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d67fcc4bb80_Screenshot_20220106_105828_com.android.chrome.jpg"
keywords: []
---

# മാ​ക്കൂ​ട്ടം ചു​രം പാ​ത വ​ഴിയുള്ള യാത്ര നിയന്ത്രണം 19 വ​രെ നീ​ട്ടി

> **Lead Summary:** ഇ​രി​ട്ടി: കേ​ര​ള -ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ മാ​ക്കൂ​ട്ടം ചു​രം പാ​ത വ​ഴി ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് 19 വ​രെ നീ​ട്ടി. ഇ​തോ​ടെ നി​യ​ന്ത്ര​ണ കാ​ലാ​വ​ധി 180 ദി​വ​സം പി​ന്നി​ട്ടു.

## Article Content

ഇ​രി​ട്ടി: കേ​ര​ള -ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ മാ​ക്കൂ​ട്ടം ചു​രം പാ​ത വ​ഴി ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് 19 വ​രെ നീ​ട്ടി. ഇ​തോ​ടെ നി​യ​ന്ത്ര​ണ കാ​ലാ​വ​ധി 180 ദി​വ​സം പി​ന്നി​ട്ടു.

നി​ല​വി​ലു​ള്ള യാ​ത്ര നി​യ​ന്ത്ര​ണം അ​തേ പ​ടി തു​ട​രു​ന്ന​തോ​ടൊ​പ്പം ഒ​മി​ക്രോ​ൺ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട​ക് ജി​ല്ല​യി​ൽ വാ​ര​ന്ത്യ ക​ർ​ഫ്യു പു​നഃ​സ്ഥാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 10 മു​ത​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ് ക​ർ​ഫ്യു. ചു​രം പാ​ത വ​ഴി കു​ട​കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് വ്യ​ക്തി​ക​ൾ​ക്ക് 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ.​ടി.​പി.​സി.​ആ​ർ കോ​വി​ഡി​ല്ല സ​ർ​ട്ടി​ഫി​ക്ക​റ്റും ച​ര​ക്ക് വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​ഴു​ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റും നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി അ​തേ​പ​ടി തു​ട​രാ​നാ​ണ് തീ​രു​മാ​നം. ഒ​മി​ക്രോ​ൺ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ളു​ക​ൾ കൂ​ടു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

കു​ട​ക് ജി​ല്ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണ്. പാ​ർ​ക്കു​ക​ളും സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​മൊ​ക്കെ സ​ജീ​വ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

മു​ഖാ​വ​ര​ണം ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​ക്കൂ​ട്ടം അ​തി​ർ​ത്തി​യി​ൽ നി​ല​വി​ലു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ഇ​ല്ലാ​ത്ത​വ​രെ ക​ട​ത്തി​വി​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​പ​ടി​യു​ണ്ടാ​യി.

ചെ​ക്ക് പോ​സ്റ്റി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന്​ പ​ണം വാ​ങ്ങി ചി​ല​രെ ക​ട​ത്തി​വി​ടു​ന്ന​താ​യു​ള്ള പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19410/traffic-restrictions-on-the-ma-kootam-roundabout-have-been-extended-to-19)