---
title: "കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസസ് അസോസിയേഷൻ ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയർമാൻ ദിനം ആഘോഷിച്ചു"
english_title: "Ititty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194102/ititty"
published_at: "2024-03-24T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660054c9d4af4_IMG-20240324-WA0008.jpg"
keywords: []
---

# കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസസ് അസോസിയേഷൻ ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയർമാൻ ദിനം ആഘോഷിച്ചു

> **Lead Summary:** **ഇരിട്ടി: **കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസസ് അസോസിയേഷൻ ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയർമാൻ ദിനം ആഘോഷിച്ചു. വയർമാൻ ദിനത്തോടനുബന്ധിച്ച് ഇരിട്ടി യൂണിറ്റ് ഓഫീസിൽ പ്രസിഡണ്ട് കെ എം മാത്യു പതാക വന്ദനം നടത്തുകയും സെക്രട്ടറി സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടർന്ന് യൂണിറ്റിലെ അമ്പതോളം വരുന്ന മെമ്പർമാർ കോളയാട് ദൈവദാൻ അഗതി മന്ദിരം സന്ദർശിക്കുകയും അന്താവാസികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

## Article Content

**ഇരിട്ടി: **കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസസ് അസോസിയേഷൻ ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയർമാൻ ദിനം ആഘോഷിച്ചു. വയർമാൻ ദിനത്തോടനുബന്ധിച്ച് ഇരിട്ടി യൂണിറ്റ് ഓഫീസിൽ പ്രസിഡണ്ട് കെ എം മാത്യു പതാക വന്ദനം നടത്തുകയും സെക്രട്ടറി സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടർന്ന് യൂണിറ്റിലെ അമ്പതോളം വരുന്ന മെമ്പർമാർ കോളയാട് ദൈവദാൻ അഗതി മന്ദിരം സന്ദർശിക്കുകയും അന്താവാസികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

അഗതി മന്ദിരത്തിൽ ഒരു കിന്റൽ അരിയും അതിന് ആവശ്യമായ പലവ്യഞ്ജനങ്ങളും പയർ വർഗ്ഗങ്ങളും നൽകുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് കെ എം മാത്യു, സെക്രട്ടറി ബിജു എം കെ, ട്രഷറർ വർഗീസ് പി എം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194102/ititty)