---
title: "തുഷാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പിസി ജോർജ് ബഹിഷ്കരിച്ചു"
english_title: "Pc George "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194114/pc-george"
published_at: "2024-03-24T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660060abdf1ad_n59448509817113004092228db82547b23f634bb87dda6b4647996517ed10e3dd4be7d71e9e3ba762e1985b.jpg"
keywords: []
---

# തുഷാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പിസി ജോർജ് ബഹിഷ്കരിച്ചു

> **Lead Summary:** **കോട്ട‍യം: **പി.സി.ജോർജും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. കോട്ടയം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് കണ്‍വൻഷൻ പി.സി.ജോർജ് ബഹിഷ്കരിച്ചു. 

## Article Content

**കോട്ട‍യം: **പി.സി.ജോർജും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. കോട്ടയം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് കണ്‍വൻഷൻ പി.സി.ജോർജ് ബഹിഷ്കരിച്ചു. 

പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെ പി.സി.ജോർജ് രംഗത്തുവന്നിരുന്നു. തുടർന്ന് വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ഇടപെട്ടിരുന്നു. ബിഡിജെഎസുമായി രമ്യമായി പോകണമെന്നും പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിർദേശം നല്‍കിയിരുന്നു. 

തുഷാറിന്‍റെ റോഡ് ഷോയില്‍നിന്നും പി.സി.വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച കെ.സുരേന്ദ്രൻ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത കണ്‍വൻഷനില്‍ നിന്നും വിട്ടുനിന്നത്.

ഞാനിപ്പോള്‍ ബിജെപിയുടെ പ്രവർത്തകനാണ്. ഘടക കക്ഷികളുടെ യോഗത്തിന് ക്ഷണിച്ചാലല്ലേ പോകാൻ പറ്റൂ. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്ബര്യം തനിക്കില്ലെന്നും പി.സി.ജോർജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194114/pc-george)