---
title: "കന്നുകാലികളുടെ ബയോഡേറ്റയും ലൊക്കേഷനും ഒറ്റ ക്ലിക്കില്‍"
english_title: " biodata and location with one click"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19414/biodata-and-location-with-one-click"
published_at: "2022-01-06T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6828c7af3f_images (3).jpeg"
keywords: []
---

# കന്നുകാലികളുടെ ബയോഡേറ്റയും ലൊക്കേഷനും ഒറ്റ ക്ലിക്കില്‍

> **Lead Summary:**  പാടത്തും പറമ്പിലും മേയുന്ന പശുക്കളുടെയും എരുമക‍ളുടെയും ആ‍ടുകളുടെയും ‘ബയോ–ഡേറ്റയും’ ‘ലൊക്കേഷനും’ ഇനി ഒറ്റ ക്ലിക്കിൽ മൃഗസംരക്ഷണ വകുപ്പിന് അറിയാം. ഉടമ ആരാണെന്നും ഉരു‍ക്കളുടെ തൊഴുത്ത് എവിടെയാണെന്നു വരെ കണ്ടെത്താം. ജനനം, പ്രസവം, ചികിത്സ, രോഗ‍നിവാരണം, വിൽപന, കൈമാറ്റം, ഇൻഷുറൻസ് എന്നിവയും അറിയാം.

## Article Content

 പാടത്തും പറമ്പിലും മേയുന്ന പശുക്കളുടെയും എരുമക‍ളുടെയും ആ‍ടുകളുടെയും ‘ബയോ–ഡേറ്റയും’ ‘ലൊക്കേഷനും’ ഇനി ഒറ്റ ക്ലിക്കിൽ മൃഗസംരക്ഷണ വകുപ്പിന് അറിയാം. ഉടമ ആരാണെന്നും ഉരു‍ക്കളുടെ തൊഴുത്ത് എവിടെയാണെന്നു വരെ കണ്ടെത്താം. ജനനം, പ്രസവം, ചികിത്സ, രോഗ‍നിവാരണം, വിൽപന, കൈമാറ്റം, ഇൻഷുറൻസ് എന്നിവയും അറിയാം.

കന്നുകാലികളുടെ (പശു, എരുമ, ആട്) എന്നിവയുടെ എണ്ണം, ഇവയുടെ ഉടമകളായ കർഷകർ എന്നിവരുടെ ‘ലൊക്കേഷൻ(സ്ഥലം) എന്നിവ ഞൊടിയിടയിൽ തിരിച്ചറിയു‍ന്നതിന് റേഡിയോ ഫ്രീക്വൻസി ഐഡ‍ന്റിഫിക്കേഷൻ ഡിവൈസ്(ആർഎഫ്ഐഡി) ടാ‍ഗുകളും, ജി‍യോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം(ജിഐഎസ്)മാ‍പ്പിങും നടപ്പാക്കാൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. റീബിൽഡ് കേരള ഇനീഷ്യേ‍റ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇ‍തു നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പും ഡിജിറ്റൽ സർവകലാശാല കേരളയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.

നിലവിൽ കന്നുകാലികളെ തിരിച്ചറി‍യാൻ 12 അക്ക പ്ലാസ്റ്റിക് ഇയർ ടാഗുകളാണ് മൃഗസംരക്ഷണ വകുപ്പ് ഉപയോഗിക്കുന്നത്. അലർജി, പ്രതിപ്ര‍വർത്തനം മൂലം ടാ‍ഗിങ് ചെയ്യുന്ന സ്ഥാനത്ത്, ചെവിയിൽ അണുബാധ, ആകസ്മികമായ ചെവി കീറൽ മൂലം ഇയർ ടാഗുകൾ നഷ്ടപ്പെടൽ, ടാഗുകൾ നീക്കം ചെയ്യുന്നതിലെ അപാകത, ടാ‍ഗുകൾ നഷ്‍ടപെടുമ്പോൾ വീണ്ടും ടാഗ് ചെയ്യേണ്ട അവസ്ഥ എന്നീ പ്രശ്നങ്ങൾക്കും പ്ലാസ്‍റ്റിക് ഇയർ ടാഗുകൾ പലപ്പോഴും വഴിയൊരുക്കുന്നു. ഇതു പരിഹരിക്കുന്ന‍തിനാണ് ആർഎഫ്ഐഡി ടാ‍ഗിങ് നടപ്പാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19414/biodata-and-location-with-one-click)