---
title: "#canteen| മുന്‍വൈരാഗ്യം, കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍"
english_title: "canteen worker pours boiling oil on his face"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194204/canteen-worker-pours-boiling-oil-on-his-face"
published_at: "2024-03-25T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660110847cde0_images_(19).jpeg"
keywords: []
---

# #canteen| മുന്‍വൈരാഗ്യം, കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

> **Lead Summary:** കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളപ്പിച്ച് വച്ചിരുന്ന എണ്ണ ഒഴിച്ച കേസിൽ സഹപ്രവര്‍ത്തകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ വീട്ടിൽ ജോബിൻ ജോസഫ് എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളപ്പിച്ച് വച്ചിരുന്ന എണ്ണ ഒഴിച്ച കേസിൽ സഹപ്രവര്‍ത്തകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ വീട്ടിൽ ജോബിൻ ജോസഫ് എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ ജോബിൻ ജോസഫ്, സഹപ്രവര്‍ത്തകനും തണ്ണീര്‍മുക്കം സ്വദേശിയുമായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചത്. ഇയാള്‍ക്ക് യുവാവിനോട് മുന്‍വൈരാഗ്യം നിലനിന്നിരുന്നതിന്റെ തുടര്‍ച്ചയെന്നോണമാണ് പൂരി ഉണ്ടാക്കുന്നതിനായി തിളപ്പിച്ച് വച്ചിരുന്ന എണ്ണ ഒരു പാത്രത്തിലെടുത്ത് ഇയാൾ യുവാവിന്റെ മുഖത്തേക്ക് ഒഴിച്ചത്. ആക്രമത്തിൽ യുവാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് എടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194204/canteen-worker-pours-boiling-oil-on-his-face)