---
title: "ടാർ ചെയ്ത റോഡ് അശാസ്ത്രീയമായി ഉടൻ പൊളിക്കുന്നത് തടയാൻ നടപടിയുമായി സർക്കാർ"
english_title: "The road is being demolished unscientifically soon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19421/The-road-is-being-demolished-unscientifically-soon"
published_at: "2022-01-06T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d68bf69af08_IMG-20220106-WA0029.jpg"
keywords: []
---

# ടാർ ചെയ്ത റോഡ് അശാസ്ത്രീയമായി ഉടൻ പൊളിക്കുന്നത് തടയാൻ നടപടിയുമായി സർക്കാർ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ ഇനി വാട്ടർ അതോറിറ്റി തോന്നുന്ന പോലെ കുത്തി പൊളിക്കില്ല. ടാർ ചെയ്ത റോഡ് അശാസ്ത്രീയമായി ഉടൻ പൊളിക്കുന്നത് തടയാൻ നടപടിയുമായി സർക്കാർ. ഇതിനായി പൊതുമരാമത്ത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നിരീക്ഷണ സമിതി രൂപീകരിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ ഇനി വാട്ടർ അതോറിറ്റി തോന്നുന്ന പോലെ കുത്തി പൊളിക്കില്ല. ടാർ ചെയ്ത റോഡ് അശാസ്ത്രീയമായി ഉടൻ പൊളിക്കുന്നത് തടയാൻ നടപടിയുമായി സർക്കാർ. ഇതിനായി പൊതുമരാമത്ത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നിരീക്ഷണ സമിതി രൂപീകരിച്ചു.

റോഡുകൾ നിർമ്മിച്ചതിന് പിന്നാലെ ജലസേചനത്തിനായി കുത്തിപ്പൊളിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. വിമർശനങ്ങൾ തുടർന്നതോടെയാണ്  ഇരു വകുപ്പുകളുടെയും മന്ത്രിമാർ യോഗം ചേർന്നത്. വകുപ്പുകളുടെ ഏകോപനത്തിനായി ഇരു വകുപ്പുകളുടെയും ഉദ്യോഗസ്ഥരെ ഉൾപെടുത്തി സമിതി രൂപീകരിച്ചു.

റോഡുകൾ പൊളിക്കേണ്ടതുണ്ടെങ്കിൽ സംസ്ഥാന ജില്ല സമിതികളാകും തീരുമാനിക്കുക. റോഡുകളുടെ നിർമ്മാണത്തിൽ വാട്ടർ അതോറിറ്റി പ്രവർത്തനങ്ങൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഗൗരവമായി കാണുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വാട്ടർ അതോറിറ്റി നിർമ്മാണങ്ങളും കൂട്ടിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ രണ്ട് വകപ്പുകളും തമ്മിൽ ആലോചിച്ച് നടത്തും.

ഭാവിയിലെ പ്രവർത്തനങ്ങളുടെ പ്ലാനിംഗും രണ്ട് വകുപ്പും ആലോചിക്കും. ഇരു വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഒരുമിച്ച് വരാതിരിക്കാൻ സമയ ക്രമം നിശ്ചയിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19421/The-road-is-being-demolished-unscientifically-soon)