---
title: "#Central | കേന്ദ്ര- സംസ്ഥാന സർക്കാർ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും: സി.ബാലകൃഷ്ണൻ"
english_title: "strong protest programs against neglect"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194249/strong-protest-programs-against-neglect"
published_at: "2024-03-25T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601292ab831f_Screenshot_2024-03-25-12-58-58-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Central | കേന്ദ്ര- സംസ്ഥാന സർക്കാർ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും: സി.ബാലകൃഷ്ണൻ

> **Lead Summary:** അർധ സൈനികരോട് കേന്ദ്ര- സംസ്ഥാന സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അർധ സൈനിക വിമുക്തഭടന്മാരുടെ ഏകോപസമിതി ഭാരവാഹികൾ പ്രസ് ക്ലബ്ബിൽ അറിയിച്ചു. വിവിധ സംഘടനകൾ ചേർന്നാണ് കോഡിനേഷൻ കമ്മിറ്റി ഓഫ് എക്സ് സെൻട്രൽ പാരാമിലിറ്ററി ഫോഴ്സസ് പേഴ്സണൽ എന്ന ഏകോപന സമിതി രൂപീകരിച്ചത്.

## Article Content

അർധ സൈനികരോട് കേന്ദ്ര- സംസ്ഥാന സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അർധ സൈനിക വിമുക്തഭടന്മാരുടെ ഏകോപസമിതി ഭാരവാഹികൾ പ്രസ് ക്ലബ്ബിൽ അറിയിച്ചു. വിവിധ സംഘടനകൾ ചേർന്നാണ് കോഡിനേഷൻ കമ്മിറ്റി ഓഫ് എക്സ് സെൻട്രൽ പാരാമിലിറ്ററി ഫോഴ്സസ് പേഴ്സണൽ എന്ന ഏകോപന സമിതി രൂപീകരിച്ചത്.

ഏകോപന സമിതിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം നടന്നു. അതിൽ 15 അംഗ എക്സിക്യുട്ടിവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. വൺ റാങ്ക് വൺ പെൻഷൻ, സേനാവിഭാങ്ങൾക്ക് തുല്യമായ മറ്റു അവകാശങ്ങൾ, ചികിൽസാ സൗകര്യം എന്നി മുൻ നിർത്തി കഴിഞ്ഞ കാലങ്ങളിൻ വിമുക്ത ഭടന്മാർ നടത്തി വന്ന പ്രക്ഷോഭങ്ങൾ തുടർന്ന് എകോപന സമിതിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ സി ബാലകൃഷ്ണൻ, ചീഫ് കോഡിനേറ്റർ എം കെ ഗോപിനാഥൻ, പി.ടി കുഞ്ഞികൃഷ്ണൻ, ഹരീന്ദ്രൻ, സൂരേഷ് കുമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194249/strong-protest-programs-against-neglect)