---
title: "#Temple  |  രാമപുരം ശ്രീ ശിവ-വിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം"
english_title: "Ramapuram Sree Shiva-Vishnu Temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194261/ramapuram-sree-shiva-vishnu-temple"
published_at: "2024-03-25T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66012e8cc665e_IMG-20240325-WA0011.jpg"
keywords: []
---

# #Temple  |  രാമപുരം ശ്രീ ശിവ-വിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം

> **Lead Summary:** **കൂത്തുപറമ്പ്: **നിർമലഗിരി രാമപുരം ശ്രീ ശിവ-വിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം സംഘടിപ്പിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമ്മികത്വത്തിലാണ് പ്രതിഷ്ഠാ കർമ്മങ്ങൾ നടന്നത്. ദീപാരാധന, സർപ്പബലി, ഭഗവതിസേവ ഇനിവയും തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. നന്ദീശ്വരനെ ശിവക്ഷേത്ര നമസ്കാര മണ്ഡപത്തിൽ പ്രതിഷ്ഠിച്ചു.

## Article Content

**കൂത്തുപറമ്പ്: **നിർമലഗിരി രാമപുരം ശ്രീ ശിവ-വിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം സംഘടിപ്പിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമ്മികത്വത്തിലാണ് പ്രതിഷ്ഠാ കർമ്മങ്ങൾ നടന്നത്. ദീപാരാധന, സർപ്പബലി, ഭഗവതിസേവ ഇനിവയും തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. നന്ദീശ്വരനെ ശിവക്ഷേത്ര നമസ്കാര മണ്ഡപത്തിൽ പ്രതിഷ്ഠിച്ചു.

ദീപാരാധനയ്ക്ക് ശേഷം തിടമ്പ് നൃത്തവും നടന്നു. മുഴുവൻ ഭക്ത ജനങ്ങൾക്കും അന്നദാനവും നടന്നു. മേൽശാന്തി അനു നമ്പൂതിരി, ക്ഷേത്രം പ്രസിഡണ്ട് എം.ബാലൻ, വി. കുഞ്ഞികൃഷ്ണൻ, മുല്ലോളി ഗംഗാധരൻ, കെ. അനിൽകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194261/ramapuram-sree-shiva-vishnu-temple)