---
title: "#manathana | ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പുനപ്രതിഷ്ഠയും നവീകരണ കലശവും"
english_title: "manathana chanapara kanayanoor temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194307/manathana-chanapara-kanayanoor-temple"
published_at: "2024-03-25T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601599241c55_Screenshot_2024-03-25_162130.png"
keywords: []
---

# #manathana | ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പുനപ്രതിഷ്ഠയും നവീകരണ കലശവും

> **Lead Summary:** **ചാണപ്പാറ:** കണയന്നൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നവീകരണ കലശം ഈ മാസം 30 മുതൽ ഏപ്രിൽ ആറു വരെ സംഘടിപ്പിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ ശ്രീകുമാർ കൂടത്തിൽ, മണി കുഴിത്താനത്ത്, രാജൻ കുന്നത്ത്, എ.ടി കൃഷ്ണൻ, ടി.പി പ്രേമരാജൻ എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**ചാണപ്പാറ:** കണയന്നൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നവീകരണ കലശം ഈ മാസം 30 മുതൽ ഏപ്രിൽ ആറു വരെ സംഘടിപ്പിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ ശ്രീകുമാർ കൂടത്തിൽ, മണി കുഴിത്താനത്ത്, രാജൻ കുന്നത്ത്, എ.ടി കൃഷ്ണൻ, ടി.പി പ്രേമരാജൻ എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒന്നാം ദിവസം രാവിലെ ശ്രീകോവിലിൻ്റെയും നമസ്കാര മണ്ഡപത്തിൻ്റെയും താഴികക്കുടം സമർപ്പണം നടത്തും. വൈകിട്ട് 4 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്രയും ഉണ്ടാകും. രണ്ടാം ദിവസം മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് നാമ ജപത്തോടെ വിഗ്രഹ ഘോഷ യാത്ര നടത്തും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി സുബ്രഹമണ്യൻ നായർ ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ മുഖ്യാത്ഥി ആയിരിക്കും. 3, 4, 5 ദിവസങ്ങളിൽ പുന പ്രതിഷ്ഠയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടക്കും. ആറാം ദിവസം നവീകരണ കലശത്തിൻ്റെ ഭാഗമായി വിവിധ ചടങ്ങുകൾ നടക്കും. ഏഴാം ദിവസം ദേവ പ്രതിഷ്ഠ നടക്കും. എട്ടാം ദിവസം തിടമ്പ് നൃത്തവും അരങ്ങേറും. എല്ലാ ദിവസവും പ്രസാദ് ഊട്ടും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194307/manathana-chanapara-kanayanoor-temple)