---
title: "#Vehicles | മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്"
english_title: "Department of Motor Vehicles Notification"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194332/department-of-motor-vehicles-notification"
published_at: "2024-03-25T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601699e86f88_images_(1).png"
keywords: []
---

# #Vehicles | മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്

> **Lead Summary:** **ഇരിട്ടി:** 2019 മാര്‍ച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും വാഹനം ഉപയോഗയോഗ്യമല്ലാതാവുകയോ, വിറ്റുപോയതെങ്കിലും പഴയ ഉടമയുടെ പേരില്‍ തന്നെ ഉടമസ്ഥാവകാശം നിലനില്‍ക്കുകയും വാഹനത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുള്ളതോ, മറ്റേതെങ്കിലും തരത്തില്‍ നികുതി കുടിശിക വരുത്തുകയോ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ക്ക് അവരുടെ നികുതി ബാധ്യത തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഒറ്റതവണ തീര്‍പ്പാക്കല്‍ ആനുകൂല്യം മാര്‍ച്ച് 31ന് അവസാനിക്കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 2019 ഏപ്രില്‍ ഒന്ന് മുതലുള്ള ടാക്‌സ് കുടിശികയുടെ 30% വും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40% വും മാത്രം ഈടാക്കി നികുതി ബാധ്യതകളില്‍ നിന്നും ഒഴിവാക്കി കൊടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി സബ് ആര്‍.ടി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2 490001.

## Article Content

**ഇരിട്ടി:** 2019 മാര്‍ച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും വാഹനം ഉപയോഗയോഗ്യമല്ലാതാവുകയോ, വിറ്റുപോയതെങ്കിലും പഴയ ഉടമയുടെ പേരില്‍ തന്നെ ഉടമസ്ഥാവകാശം നിലനില്‍ക്കുകയും വാഹനത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുള്ളതോ, മറ്റേതെങ്കിലും തരത്തില്‍ നികുതി കുടിശിക വരുത്തുകയോ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ക്ക് അവരുടെ നികുതി ബാധ്യത തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഒറ്റതവണ തീര്‍പ്പാക്കല്‍ ആനുകൂല്യം മാര്‍ച്ച് 31ന് അവസാനിക്കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 2019 ഏപ്രില്‍ ഒന്ന് മുതലുള്ള ടാക്‌സ് കുടിശികയുടെ 30% വും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40% വും മാത്രം ഈടാക്കി നികുതി ബാധ്യതകളില്‍ നിന്നും ഒഴിവാക്കി കൊടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി സബ് ആര്‍.ടി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2 490001.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194332/department-of-motor-vehicles-notification)