---
title: "#UDF |  യു.ഡി.എഫ് പ്രചരണ ബോർഡുകൾ നശിച്ചിച്ചു "
english_title: "UDF  boards destroyed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194339/udf-boards-destroyed"
published_at: "2024-03-25T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# #UDF |  യു.ഡി.എഫ് പ്രചരണ ബോർഡുകൾ നശിച്ചിച്ചു 

> **Lead Summary:** **കീഴ്പ്പള്ളി: **ആറളം പഞ്ചായത്ത് കീഴ്പ്പള്ളി മണ്ഡലം 91-ാം ബൂത്ത് മാഞ്ചുവട് പള്ളിപ്പലം ജംഗ്ഷനിൽ സ്ഥാപിച്ച യു.ഡി.ഫ് സ്ഥാനാർത്ഥി കെ. സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചു . പ്രചരണ ബോഡുകൾ കീറി ദൂരെ വലിച്ചെറിഞ്ഞ സമൂഹ്യ വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണം എന്നും തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ ജനങ്ങൾ തിരിച്ചറിയണം എന്ന് യു.ഡി.ഫ് നേതാക്കൾ ആവശ്യപ്പെട്ടു .

## Article Content

**കീഴ്പ്പള്ളി: **ആറളം പഞ്ചായത്ത് കീഴ്പ്പള്ളി മണ്ഡലം 91-ാം ബൂത്ത് മാഞ്ചുവട് പള്ളിപ്പലം ജംഗ്ഷനിൽ സ്ഥാപിച്ച യു.ഡി.ഫ് സ്ഥാനാർത്ഥി കെ. സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചു . പ്രചരണ ബോഡുകൾ കീറി ദൂരെ വലിച്ചെറിഞ്ഞ സമൂഹ്യ വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണം എന്നും തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ ജനങ്ങൾ തിരിച്ചറിയണം എന്ന് യു.ഡി.ഫ് നേതാക്കൾ ആവശ്യപ്പെട്ടു .

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തിനാട്ട്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി.ടി. ചാക്കോ, ബ്ലോക്ക് സെക്രട്ടറി സജി ഇടിമണ്ണിക്കൽ, ബൂത്ത് പ്രസിഡണ്ട് രാജു ആലുംപറമ്പിൽ , ബാബു കുന്നത്തടം, വിൽസൺ പുളിക്കയിൽ, എൻ.പി. മത്തായി, ആൻ്റണി കാരിമുട്ടം എന്നിവർ സ്ഥലം സന്ദർശിച്ചു. ബാനർ നശിപ്പിച്ചതിനെതിരെ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തിയ യു.ഡി.ഫ് നേതാക്കൾ കീഴ്പ്പള്ളി പോലിസ് സ്റ്റേഷനിൽ പരാതി നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194339/udf-boards-destroyed)