---
title: "വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം"
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194350/murder"
published_at: "2024-03-25T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66018370c7d31_n594665842171137477647161e15867cc1de66902a0ff4c624aea6a8785cc83c45888dd4fe54c66b15e7a77.jpg"
keywords: []
---

# വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

> **Lead Summary:** **കോതമംഗലം: **കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. 72കാരിയായ സാറാമ്മയാണ് മരിച്ചത്. തലക്ക് അടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം കള്ളാടാണ് സംഭവം നടന്നത്. 

## Article Content

**കോതമംഗലം: **കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. 72കാരിയായ സാറാമ്മയാണ് മരിച്ചത്. തലക്ക് അടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം കള്ളാടാണ് സംഭവം നടന്നത്. 

വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭക്ഷണം കഴിച്ച്‌ ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം വെച്ച്‌ അടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് കോതമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് 3.45 ഓടെയാണ് സംഭവം പുറത്തറിയുന്നത്. മകള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ സമയത്താണ് മാതാവ് കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194350/murder)