---
title: "പൂക്കോ‌ട് വെറ്ററിനറി സർവകലാശാല വിസി ഡോ. പി.സി. ശശീന്ദ്രന്‍ രാജിവച്ചു"
english_title: "University vc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194353/university-vc"
published_at: "2024-03-25T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66018424eee95_n59465810617113752832977af57aa28c5024583374c916cba00bcdcea2abc8b9094e96399cdfe0ec862471.jpg"
keywords: []
---

# പൂക്കോ‌ട് വെറ്ററിനറി സർവകലാശാല വിസി ഡോ. പി.സി. ശശീന്ദ്രന്‍ രാജിവച്ചു

> **Lead Summary:** **വയനാട്: **പൂക്കോ‌ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ.പി.സി.ശശീന്ദ്രന്‍ രാജിവച്ചു. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് മുൻ വിസി എം.ആർ.ശശീന്ദ്രനാഥിനെ മാറ്റിയശേഷമാണ് ശശീന്ദ്രന് ചുമതല നല്‍കിയത്. 

## Article Content

**വയനാട്: **പൂക്കോ‌ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ.പി.സി.ശശീന്ദ്രന്‍ രാജിവച്ചു. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് മുൻ വിസി എം.ആർ.ശശീന്ദ്രനാഥിനെ മാറ്റിയശേഷമാണ് ശശീന്ദ്രന് ചുമതല നല്‍കിയത്. 

മാർച്ച്‌ രണ്ടിനാണ് ശശീന്ദ്രനെ വെറ്ററിനറി സർവകലാശാല വിസിയായി നിയമിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിവരം. വെറ്റിനറി സർവകലാശാലയിലെ മുൻ അധ്യാപകനായിരുന്നു പി.സി. ശശീന്ദ്രന്‍. 

ദിവസങ്ങള്‍ക്കു മുന്പ് ഗവർണർക്ക് രാജിക്കത്ത് കൈമാറിയെങ്കിലും ഇക്കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194353/university-vc)