---
title: "വിഎസ് സുനിൽകുമാറിന്റെ ഫ്ലക്സിൽ ക്ഷേത്രം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി"
english_title: "Complaint "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194356/complaint"
published_at: "2024-03-25T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601856ba50d4_n5946686581711375597687fabc38116f105315f13d511207a59a95574e442ae3d054a973279ca6ee47bbf3.jpg"
keywords: []
---

# വിഎസ് സുനിൽകുമാറിന്റെ ഫ്ലക്സിൽ ക്ഷേത്രം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

> **Lead Summary:** **തൃശൂർ: **എല്‍ഡിഎഫ് സ്ഥാനാർഥി വി.എസ്.സുനില്‍ കുമാർ സ്ഥാപിച്ച ഫ്ലക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തി‌യതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും എംപിയുമായ ടി.എൻ. പ്രതാപനാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. 

## Article Content

**തൃശൂർ: **എല്‍ഡിഎഫ് സ്ഥാനാർഥി വി.എസ്.സുനില്‍ കുമാർ സ്ഥാപിച്ച ഫ്ലക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തി‌യതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും എംപിയുമായ ടി.എൻ. പ്രതാപനാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. 

തൃപ്രയാർ തേവരുടെ ചിത്രം ഫ്ലക്‌സിലുള്‍പ്പെടുത്തിയെന്നാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നാണ് ആവശ്യം. നേരത്തെ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറായ ടൊവീനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് സുനില്‍ കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തിരുന്നു.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ ഫ്ലക്സില്‍ വിഗ്രഹത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയതിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വി.മുരളീധരനുമൊപ്പം വിഗ്രഹത്തിന്‍റെ ചിത്രം കൂടി ഉള്‍പ്പെടുത്തി ഫ്ലക്സ് സ്ഥാപിച്ചിരുന്നു.

മതത്തിന്‍റെയോ ദൈവത്തിന്‍റെയോ ജാതിയുടെയോ പേരില്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇതിനെതിരെ നടപടി‌യെ‌ടുക്കണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194356/complaint)