---
title: "കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194358/arrested"
published_at: "2024-03-25T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601872e3f702_n5946561701711376076317839f1f9b0f8845c11160ce57f3f8285871e11a270ad8b0a4b66690b4bc31935a.jpg"
keywords: []
---

# കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ അറസ്റ്റില്‍

> **Lead Summary:** **ഇടുക്കി: **കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ അറസ്റ്റില്‍. വിജയനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചുമൂടിയ കേസില്‍ മൂന്നാം പ്രതിയാണ് ഭാര്യ. വിജയനെ കൊലപ്പെടുത്തിയതില്‍ ഇവർക്കും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. 

## Article Content

**ഇടുക്കി: **കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ അറസ്റ്റില്‍. വിജയനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചുമൂടിയ കേസില്‍ മൂന്നാം പ്രതിയാണ് ഭാര്യ. വിജയനെ കൊലപ്പെടുത്തിയതില്‍ ഇവർക്കും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. 

കഴിഞ്ഞ കുറെ നാളുകളായി അടച്ചിട്ട വീടിനുള്ളില്‍ കഴിഞ്ഞിരുന്നതിനാല്‍ ഇവരുടെ മാനസികനില മോശമായ അവസ്ഥയിലായിരുന്നു. നിരവധി തവണ കൗണ്‍സലിംഗ് നല്‍കി മാനസികനില വീണ്ടെടുത്തതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. 

കട്ടപ്പനയില്‍ നടന്ന മോഷണശ്രമത്തിനിടെ അറസ്റ്റിലായ പുത്തൻപുരയ്ക്കല്‍ നിതീഷ്, വിഷ്ണു എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെ‌ട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഇരട്ടക്കൊലപാതക കേസുകളിലൊന്നായ വിജയനെ കൊലപ്പെടുത്തിയതില്‍ മൂന്ന് പ്രതികളാണുള്ളത്. 

ഒന്നാം പ്രതി നീതിഷിന്‍റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയും വിജയന്‍റെ മകനുമായ വിഷ്ണുവിന്‍റെ അറസ്റ്റും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 

നെല്ലിപ്പള്ളില്‍ വിജയൻ, വിജയന്‍റ മൂന്ന് ദിവസം പ്രായമായ കൊച്ചുമകള്‍ എന്നിവരെ നിതീഷും വിഷ്ണുവും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 2016 ല്‍ കൊലപ്പെടുത്തിയ കുഞ്ഞിന്‍റെ മൃതദേഹ അവശിഷ്ടങ്ങള്‍ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹം കത്തിച്ച ശേഷം അവശിഷ്ടങ്ങള്‍ വിജയൻ തോട്ടില്‍ ഒഴുക്കിയെന്നാണ് നിതീഷ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194358/arrested)