---
title: "സിദ്ധാർഥിന്റെ അച്ഛൻ ഗവർണറെ സന്ദർശിച്ചു"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194368/governor"
published_at: "2024-03-25T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660192ba1c5ef_n594680290171137900358477e1fdf08529eae671161c36c679d83b7af991e288a5ccd4e4cd1369fbd60803.jpg"
keywords: []
---

# സിദ്ധാർഥിന്റെ അച്ഛൻ ഗവർണറെ സന്ദർശിച്ചു

> **Lead Summary:** **തിരുവനന്തപുരം: **പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ സീനിയർ വിദ്യാർഥികളുടെ മർദനത്തിന് ഇരയായി ജീവനൊടുക്കിയ സിദ്ധാർഥന് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ ഗവർണറെ സന്ദർശിച്ചു. കേസില്‍ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ചില വിദ്യാർഥികളുടെ സസ്പെൻഷൻ വിസി പിന്‍വലിച്ചിരുന്നു. ഈക്കാര്യങ്ങളൊക്കെ സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ചതായും സൂചനയുണ്ട്.

## Article Content

**തിരുവനന്തപുരം: **പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ സീനിയർ വിദ്യാർഥികളുടെ മർദനത്തിന് ഇരയായി ജീവനൊടുക്കിയ സിദ്ധാർഥന് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ ഗവർണറെ സന്ദർശിച്ചു. കേസില്‍ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ചില വിദ്യാർഥികളുടെ സസ്പെൻഷൻ വിസി പിന്‍വലിച്ചിരുന്നു. ഈക്കാര്യങ്ങളൊക്കെ സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ചതായും സൂചനയുണ്ട്.

സിദ്ധാർഥന്‍റെ മരണത്തെ തുടർന്ന് പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് കേസ് സിബിഐക്കു കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194368/governor)