---
title: "വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും വോട്ടഭ്യാർത്ഥിച്ച് എം വി ജയരാജൻ"
english_title: "Mv jayarajan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194379/mv-jayarajan"
published_at: "2024-03-25T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66019a88aaf06_IMG-20240325-WA0004.jpg"
keywords: []
---

# വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും വോട്ടഭ്യാർത്ഥിച്ച് എം വി ജയരാജൻ

> **Lead Summary:** **കണ്ണൂർ: **കോളേജുകളും സ്‌കൂളുകളും സന്ദർശിച്ച് എം വി ജയരാജൻ. കണ്ണൂർ മണ്ഡലത്തിലെ കാഞ്ഞിരോട് നെഹർ കോളേജ്, മുണ്ടേരി ഹയർസെക്കന്റി സ്‌കൂൾ, വാരം യുപി സ്‌കൂൾ, മലബാർ ബിഎഡ് കോളേജ് ചക്കരക്കല്ല് എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചെത്തിയത്. കണ്ണൂർ നഗരത്തിലെ മാധ്യമ സ്ഥാപനങ്ങളിലും എത്തി സഹകരണം അഭ്യർത്ഥിച്ചു.

## Article Content

**കണ്ണൂർ: **കോളേജുകളും സ്‌കൂളുകളും സന്ദർശിച്ച് എം വി ജയരാജൻ. കണ്ണൂർ മണ്ഡലത്തിലെ കാഞ്ഞിരോട് നെഹർ കോളേജ്, മുണ്ടേരി ഹയർസെക്കന്റി സ്‌കൂൾ, വാരം യുപി സ്‌കൂൾ, മലബാർ ബിഎഡ് കോളേജ് ചക്കരക്കല്ല് എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചെത്തിയത്. കണ്ണൂർ നഗരത്തിലെ മാധ്യമ സ്ഥാപനങ്ങളിലും എത്തി സഹകരണം അഭ്യർത്ഥിച്ചു.

നിര്യാതനായ ചെറുകഥാകൃത്ത് ടിഎൻ പ്രകാശിന്റെ വീട്ടിലും അകാലത്തിൽ നിര്യാതനായ എൻജിഒ യൂനിയൻ പ്രവർത്തകൻ മാച്ചേരിയിലെ അഭിലാഷിന്റെ വീട്ടിലും എത്തി അന്ത്യാപചാരം അർപ്പിച്ചു. രാത്രി ഇഫ്താർ സംഗമത്തിലും പങ്കെടുത്തു. എൽഡ്എഫ് നേതാക്കളായ എൻ ചന്ദ്രൻ, പി ചന്ദ്രൻ, കെ ബാബുരാജ് എന്നിവരും കൂടെയുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മുതൽ സാധുകല്ല്യാണ മണ്ഡവത്തിൽ നടക്കുന്ന വിഷൻ കോൺക്ലേവിലും ഉച്ചകഴിഞ്ഞ് ഇരിക്കൂർ മണ്ഡല്ത്തിലും പര്യടനം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194379/mv-jayarajan)