---
title: "ലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Accident-dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194393/accident-dead"
published_at: "2024-03-25T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601a647e33b6_n59469142817113838829832206ccc85740b7dabb34b19584cb1ebf1b807d4bbe2c130356cb35d581586ca9.jpg"
keywords: []
---

# ലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **കോട്ടയം: **കണ്ടെയ്നർ ലോറി സ്കൂട്ടറില്‍ ഇടിച്ച വീട്ടമ്മ മരിച്ചു. കോട്ടയം നീറികാട് കല്ലമ്ബള്ളി കൊല്ലം കുഴിയില്‍ ബിനോയുടെ ഭാര്യ പ്രിയ ബിനോയി ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറിന് കോട്ടയം നാഗമ്ബടം പാലത്തിലായിരുന്നു അപകടം. 

## Article Content

**കോട്ടയം: **കണ്ടെയ്നർ ലോറി സ്കൂട്ടറില്‍ ഇടിച്ച വീട്ടമ്മ മരിച്ചു. കോട്ടയം നീറികാട് കല്ലമ്ബള്ളി കൊല്ലം കുഴിയില്‍ ബിനോയുടെ ഭാര്യ പ്രിയ ബിനോയി ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറിന് കോട്ടയം നാഗമ്ബടം പാലത്തിലായിരുന്നു അപകടം. 

ഭർത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാൻ പോകുന്ന വഴിയാണ് ബിനോയും പ്രിയ ബിനോയും അപകടത്തില്‍പ്പെട്ടത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല. 

എംസി റോഡില്‍ കോട്ടയം നാഗമ്ബടം പാലത്തിലേക്ക് കടക്കുമ്ബോഴാണ് ബിനോയി ഓടിച്ചിരുന്ന സ്കൂട്ടറില്‍ ലോറി തട്ടിയത്. റോഡിന് നടുവിലേക്ക് തലയിടിച്ച്‌ വീണപ്പോഴുണ്ടായ ഗുരുതര പരിക്കാണ് പ്രിയയുടെ മരണത്തില്‍ കലാശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194393/accident-dead)