---
title: "സി. രഘുനാഥ് ചിറ്റാരിപ്പറമ്പ്, മട്ടന്നൂര്‍ മേഖലകളലില്‍ പര്യടനം നടത്തി"
english_title: "Nda "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194398/nda"
published_at: "2024-03-25T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601ab946dac1_IMG-20240325-WA0005.jpg"
keywords: []
---

# സി. രഘുനാഥ് ചിറ്റാരിപ്പറമ്പ്, മട്ടന്നൂര്‍ മേഖലകളലില്‍ പര്യടനം നടത്തി

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥ് ചിറ്റാരിപ്പറമ്പ്, മട്ടന്നൂര്‍ മേഖലകളില്‍ പര്യടനം നടത്തി. കണ്ണവത്ത് സ്വര്‍ഗീയ ശ്യാമപ്രസാദിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിലെ വിവിധ വ്യവസായ ശാലകളില്‍ തൊഴിലാളികളെ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. മരിയന്‍ അപ്പാരല്‍സിലെത്തിയ രഘുനാഥിനെ മാനേജ്‌മെന്റും തൊഴിലാളികളും ചേര്‍ന്ന് സ്വീകരിച്ചു.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥ് ചിറ്റാരിപ്പറമ്പ്, മട്ടന്നൂര്‍ മേഖലകളില്‍ പര്യടനം നടത്തി. കണ്ണവത്ത് സ്വര്‍ഗീയ ശ്യാമപ്രസാദിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിലെ വിവിധ വ്യവസായ ശാലകളില്‍ തൊഴിലാളികളെ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. മരിയന്‍ അപ്പാരല്‍സിലെത്തിയ രഘുനാഥിനെ മാനേജ്‌മെന്റും തൊഴിലാളികളും ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ എത്തിയ അദ്ദേഹം വിദ്യാര്‍ത്ഥികളുമായും കോളേജ് അധികൃതരുമായും സംവദിച്ചു. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളും വിദ്യാര്‍ത്ഥികളുമായി അദ്ദേഹം പങ്കുവെച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി.കെ. സെബാസ്റ്റ്യന്‍ രഘുനാഥിനെ സ്വീകരിച്ചു.

മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തിയ രഘുനാഥിനെ എംഡിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിമാനത്താവള വികസനത്തെകുറിച്ചും രഘുനാഥ് അദ്ദേഹവുമായി സംസാരിച്ചു. ജീവനക്കാര്‍ സ്ഥാനാര്‍ത്ഥിയെ താമരപ്പൂക്കള്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ജീവനക്കാരോടും യാത്രക്കാരോടും അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് വൈകുന്നേരം മട്ടന്നൂര്‍ നഗരത്തില്‍ പര്യടനം നടത്തി. വിവിധ സ്ഥാപനങ്ങളിലും വീടുകളിലും അദ്ദേഹം നേരിട്ട് ആളുകളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് തില്ലങ്കേരിയില്‍ കുടുംബ യോഗത്തിലും അദ്ദേഹം സംബന്ധിച്ചു.

 ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി എം. ആര്‍. സുരേഷ, ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്‍. രാജന്‍, വി.വി. ചന്ദ്രന്‍, വിജയന്‍ വട്ടിപ്രം, റീന മനോഹരന്‍, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ശരത് കൊതേരി, ചിറ്റാരിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കെ.പി. രാജേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി അനീഷ് നീര്‍വേലി, അനിരുദ്ധന്‍, എന്‍. വിജയന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194398/nda)