---
title: "#Pakalveed |  പകൽവീടിൻ്റെ പ്രവർത്തനം 31ന് ആരംഭിക്കും"
english_title: "Pakalveed will start on 31st"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194503/pakalveed-will-start-on-31st"
published_at: "2024-03-26T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66026fd88aaad_daycarelogo.jpg"
keywords: []
---

# #Pakalveed |  പകൽവീടിൻ്റെ പ്രവർത്തനം 31ന് ആരംഭിക്കും

> **Lead Summary:** **കണ്ണൂർ**: ഡിമെൻഷ്യ കെയർ സൊസൈറ്റി നിർമിച്ച പകൽ വീടിൻ്റെ പ്രവർത്തനം 31ന് ആരംഭിക്കും. മറവിരോഗം ബാധിച്ചവർക്ക് പള്ളിയാംമൂലയിൽ മഹാത്മ അങ്കണവാടിക്ക് സമീപം 'പ്രബോധ്' എന്ന പേരിലുള്ളതാണ് പകൽ വീട്.

## Article Content

**കണ്ണൂർ**: ഡിമെൻഷ്യ കെയർ സൊസൈറ്റി നിർമിച്ച പകൽ വീടിൻ്റെ പ്രവർത്തനം 31ന് ആരംഭിക്കും. മറവിരോഗം ബാധിച്ചവർക്ക് പള്ളിയാംമൂലയിൽ മഹാത്മ അങ്കണവാടിക്ക് സമീപം 'പ്രബോധ്' എന്ന പേരിലുള്ളതാണ് പകൽ വീട്.

സ്‌ഥാപനത്തിൻ്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന രോഗികളെ കണ്ടെത്തി വാഹനത്തിൽ പകൽ വീടിൽ എത്തിച്ച് പരിശീലനവും പരിചരണവും നൽകുകയാണ് ലക്ഷ്യം. ഇതിനായി വാഹനവും തയാറാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. ഫോൺ: 701219 2683.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194503/pakalveed-will-start-on-31st)