---
title: "ബ്യൂട്ടിഷൻ്റെ വീടിന് മുന്നിൽ പൂച്ചയെ കൊന്ന് കെട്ടി തൂക്കിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി"
english_title: "Cat killed and hanged "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19452/cat-killed-and-hanged"
published_at: "2022-01-06T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6ac4bc0b3d_Picsart_22-01-06_14-17-05-686.jpg"
keywords: []
---

# ബ്യൂട്ടിഷൻ്റെ വീടിന് മുന്നിൽ പൂച്ചയെ കൊന്ന് കെട്ടി തൂക്കിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** ബ്യൂട്ടിഷൻ്റെ വീടിന് മുന്നിൽ പൂച്ചയെ കൊന്ന് കെട്ടി തൂക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ബ്യൂട്ടി ബൂൺ എന്ന ബ്യൂട്ടി പാർലർ നടത്തുന്ന ജിഷ ദിലീപൻ്റെ വീടിന് മുന്നിലെ പേരമരക്കൂട്ടത്തിനിടയിലാണ് കൊമ്പിൽ കെട്ടി തൂക്കിയ നിലയിൽ പൂച്ചയുടെ ജഡം കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ മുതൽ വീട്ടുപരിസരത്ത് രൂക്ഷമായ ദുർഗന്ധം പരന്നതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് പേരമരത്തിൽ പൂച്ചയെ കെട്ടി തൂക്കിയ നിലയിൽ കണ്ടത്. ജഡത്തിന് പഴക്കമുള്ളതിനാൽ ചീഞ്ഞളിഞ്ഞ നിലയിൽ ചില ഭാഗങ്ങൾ ദ്രവിച്ച് താഴേക്ക് വീഴുകയും ചെയ്തിരുന്നു.

## Article Content

ബ്യൂട്ടിഷൻ്റെ വീടിന് മുന്നിൽ പൂച്ചയെ കൊന്ന് കെട്ടി തൂക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ബ്യൂട്ടി ബൂൺ എന്ന ബ്യൂട്ടി പാർലർ നടത്തുന്ന ജിഷ ദിലീപൻ്റെ വീടിന് മുന്നിലെ പേരമരക്കൂട്ടത്തിനിടയിലാണ് കൊമ്പിൽ കെട്ടി തൂക്കിയ നിലയിൽ പൂച്ചയുടെ ജഡം കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ മുതൽ വീട്ടുപരിസരത്ത് രൂക്ഷമായ ദുർഗന്ധം പരന്നതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് പേരമരത്തിൽ പൂച്ചയെ കെട്ടി തൂക്കിയ നിലയിൽ കണ്ടത്. ജഡത്തിന് പഴക്കമുള്ളതിനാൽ ചീഞ്ഞളിഞ്ഞ നിലയിൽ ചില ഭാഗങ്ങൾ ദ്രവിച്ച് താഴേക്ക് വീഴുകയും ചെയ്തിരുന്നു.

നാലു ദിവസം മുമ്പെങ്കിലും സംഭവം നടന്നിട്ടുണ്ടാകാമെന്നാണ് സ്ഥലം സന്ദർശിച്ച പോലീസിൻ്റെ നിഗമനം. പയ്യന്നൂർ എസ്.ഐ ,പി.വിജേഷ്, എ.എസ്.ഐ നികേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

ജിഷ വീട്ടിൽ തന്നെ ബ്യൂട്ടി പാർലർ നടത്തിവരികയാണ്. ഭർത്താവ് ടി.കെ.ദിലീപൻ ഗൾഫിലാണ്. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. ജിഷയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19452/cat-killed-and-hanged)