---
title: "തലശ്ശേരിയിൽ വോട്ടഭ്യർഥിച്ച് കെ.കെ. ശൈലജ "
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194523/thalassery"
published_at: "2024-03-26T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66027cff3c4bc_IMG-20240326-WA0015.jpg"
keywords: []
---

# തലശ്ശേരിയിൽ വോട്ടഭ്യർഥിച്ച് കെ.കെ. ശൈലജ 

> **Lead Summary:** **കണ്ണൂർ**: എൽ.ഡി.എഫ്‌. വടകര മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജ തലശ്ശേരി മണ്ഡലത്തിൽ വോട്ടർമാരെ കണ്ട് വോട്ടഭ്യർഥന നടത്തി. ആസ്പത്രികളും കോളേജുകളും ബീഡി കമ്പനിയും സന്ദർശിച്ചു. തലശ്ശേരി പച്ചക്കറി, മീൻ മാർക്കറ്റുകൾ സന്ദർശിച്ചായിരുന്നു തുടക്കം.

## Article Content

**കണ്ണൂർ**: എൽ.ഡി.എഫ്‌. വടകര മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജ തലശ്ശേരി മണ്ഡലത്തിൽ വോട്ടർമാരെ കണ്ട് വോട്ടഭ്യർഥന നടത്തി. ആസ്പത്രികളും കോളേജുകളും ബീഡി കമ്പനിയും സന്ദർശിച്ചു. തലശ്ശേരി പച്ചക്കറി, മീൻ മാർക്കറ്റുകൾ സന്ദർശിച്ചായിരുന്നു തുടക്കം.

ജനറൽ ആശുപത്രിയിൽ സിസ്റ്റർ ലിനി സ്മാരകത്തിൽ പൂക്കളർപ്പിച്ചു. തലശ്ശേരി സഹകരണ ആസ്പത്രി, മാഹി ദന്തൽ കോളേജ്, തലശ്ശേരി ക്രൈസ്റ്റ്‌ കോളേജ്‌, മലബാർ കാൻസർ ടെലി ആസ്പത്രി, ഇന്ധിരാ ഗാന്ധി സഹകരണ ആശുപത്രി, മിഷൻ ആസ്പത്രി, കോളേജ്‌ ഓഫ്‌ നഴ്‌സിങ്, സഹകരണ പരിശീലന കോളേജ്‌, കുന്നോത്ത്‌ ദിനേശ്‌, ചോനാടം റബ്‌കോ, കതിരൂർ ദിനേശ്‌ എന്നിവിടങ്ങൾ സന്ദർശിച്ചു.

കാരായി രാജൻ, എം.സി. പവിത്രൻ, സി.കെ. രമേശൻ, സി.പി. ഷൈജൻ, എം.എസ്‌. നിഷാദ്‌, എം. ബാലൻ, ടി.പി. ശ്രീധരൻ, ഒ. രമേശൻ, കെ.കെ. ജയപ്രകാശ്‌, മുഹമ്മദ്‌ അഫ്സൽ, പൊന്ന്യം കൃഷ്ണൻ എന്നിവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194523/thalassery)