---
title: "തിറ മഹോൽസവം ഹരിതാഭമാക്കാൻ എരഞ്ഞോളി ഗ്രാമപഞ്ചായത്ത്"
english_title: "Eranjoli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194534/eranjoli"
published_at: "2024-03-26T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660286415a14d_IMG-20240326-WA0016.jpg"
keywords: []
---

# തിറ മഹോൽസവം ഹരിതാഭമാക്കാൻ എരഞ്ഞോളി ഗ്രാമപഞ്ചായത്ത്

> **Lead Summary:** **എരഞ്ഞോളി** : തോട്ടുമ്മലിലെ കാവുള്ളതിൽ കാളീ ക്ഷേത്രത്തിൻ്റെ 56ാം മത് തിറ മഹോത്സവം മാർച്ച് 25,25,26,27,28,29 തിയ്യതികളിൽ നടക്കുന്നതിൻ്റെ ഭാഗമായി ഹരിത പെരുമാറ്റ ചട്ടം നിലനിർത്തി കൊണ്ടും, പ്ലാസ്റ്റിക്ക് വെയ്സ്റ്റുകൾ ഓലകൊണ്ട് മടഞ്ഞ വല്ലത്തിൽ നിക്ഷേപിക്കുകയും ഉത്സവം കഴിഞ്ഞാൽ അത് ഹരിതകർമ്മസേനക്ക് കൈമാറുകയും ചെയ്യും.

## Article Content

**എരഞ്ഞോളി** : തോട്ടുമ്മലിലെ കാവുള്ളതിൽ കാളീ ക്ഷേത്രത്തിൻ്റെ 56ാം മത് തിറ മഹോത്സവം മാർച്ച് 25,25,26,27,28,29 തിയ്യതികളിൽ നടക്കുന്നതിൻ്റെ ഭാഗമായി ഹരിത പെരുമാറ്റ ചട്ടം നിലനിർത്തി കൊണ്ടും, പ്ലാസ്റ്റിക്ക് വെയ്സ്റ്റുകൾ ഓലകൊണ്ട് മടഞ്ഞ വല്ലത്തിൽ നിക്ഷേപിക്കുകയും ഉത്സവം കഴിഞ്ഞാൽ അത് ഹരിതകർമ്മസേനക്ക് കൈമാറുകയും ചെയ്യും.

ഉത്സവത്തിൻ്റെ ഭാഗമായി വൃത്തിയാക്കിയ ചപ്പുചവരുകൾ കത്തിക്കാതെ അത് വളമാക്കി മാറ്റുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ എരഞ്ഞോളി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.സുനിൽകുമാറും ക്ഷേത്ര ട്രഷറർ സി.എം.സുരേഷ് ബാബുവും ചേർന്ന് ഹരിത കർമ്മ സേനക്ക് വല്ലങ്ങൾ കൈമാറി.ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് കുന്നുംപുറത്ത് ബാബു,ക്ഷേത്രം തന്ത്രി ബാലൻ നായർ ,മാവിലോടൻ പവിത്രൻ,സനിൽകുമാർ, പുലപ്പാടി സജീവൻ, കാരായി സജീവൻ,മറ്റ് ക്ഷേത്രം ഭാരവാഹികളും, വനിത കമ്മിറ്റി സേവാസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194534/eranjoli)