---
title: "#UDF | യു.ഡി.എഫ് പന്ന്യന്നൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ"
english_title: "UDF Pannyannur Panchayat Election Convention "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194540/udf-pannyannur-panchayat-election-convention"
published_at: "2024-03-26T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66028e0f9c07b_IMG-20240326-WA0006.jpg"
keywords: []
---

# #UDF | യു.ഡി.എഫ് പന്ന്യന്നൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ

> **Lead Summary:** കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങി നടത്തിയ അഴിമതി വോട്ടർമാർ മറക്കരുതെന്ന് ഡി.സി.സി സെക്രട്ടറി ടി. ജയകൃഷ്ണൻ. പന്ന്യന്നൂർ പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ അരയാക്കൂലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങി നടത്തിയ അഴിമതി വോട്ടർമാർ മറക്കരുതെന്ന് ഡി.സി.സി സെക്രട്ടറി ടി. ജയകൃഷ്ണൻ. പന്ന്യന്നൂർ പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ അരയാക്കൂലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്തടക്കം അഴിമതി നടത്തിയവരാണ് സി പി എം. അഴിമതി പണമുപയോഗിച്ച് നേതാക്കന്മാരെല്ലാം സുഖലോലുപതയിൽ കഴിയുകയാണെന്ന് വോട്ടർമാർ ഓർക്കണം. കഴിഞ്ഞ തവണ കിറ്റു നൽകിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. അതിലും ലക്ഷങ്ങളുടെ അഴിമതിയാണുണ്ടായതെന്ന് പിന്നീട് വ്യക്തമായില്ലേയെന്നും ജയകൃഷ്ണൻ ചോദിച്ചു. 

പി.കെ. ഹനീഫ അധ്യക്ഷനായി. അഡ്വ.സി.ടി. സജിത്ത്, ബഷീർ ചെറിയാണ്ടി, കെ. ശശിധരൻ, റഹീം ചമ്പാട്, കെ.പി. ഭാർഗവൻ, യൂസഫ് ഹാജി, പവിത്രൻ കുന്നോത്ത്, എൻ.പി. സരോജിനി എന്നിവർ സംസാരിച്ചു. കൺവീനർ ടി.പി. പ്രേമനാഥൻ മാസ്റ്റർ സ്വാഗതവും, കാവിൽ മഹമൂദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194540/udf-pannyannur-panchayat-election-convention)