---
title: "#Vishwakarma  | വിശ്വകർമ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജന മുന്നേറ്റ യാത്ര "
english_title: "Vishwakarma Service Society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194553/vishwakarma-service-society"
published_at: "2024-03-26T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660295bba99bb_IMG-20240326-WA0005.jpg"
keywords: []
---

# #Vishwakarma  | വിശ്വകർമ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജന മുന്നേറ്റ യാത്ര 

> **Lead Summary:** വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിശ്വകർമ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജന മുന്നേറ്റ യാത്ര തുടങ്ങി. മാർച്ച് 24ന് കാസർകോട് നിന്നും ആരംഭിച്ച യാത്ര ഏപ്രിൽ രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിശ്വകർമ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജന മുന്നേറ്റ യാത്ര തുടങ്ങി. മാർച്ച് 24ന് കാസർകോട് നിന്നും ആരംഭിച്ച യാത്ര ഏപ്രിൽ രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 വിദ്യാഭ്യാസ മേഖലയിൽ അനുവദിച്ചിരിക്കുന്ന സംവരണം എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുക, അവസര സമത്വം തുല്യനീതി എന്നിവ വിശ്വകർമ്മ സമൂഹത്തിന് ഉറപ്പുവരുത്തുക, ജാതി സെൻസസ് അടിയന്തരമായി നടപ്പിലാക്കുക, ക്ഷേമ പെൻഷനുകൾ കൃത്യമായി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജന മുന്നേറ്റ യാത്ര എന്ന പേരിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു വരുന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം നൽകിവരുന്നത്.

 വിശ്വകർമ്മ സർവീസ് സൊസൈറ്റി പ്രസിഡന്റ് അഡ്വ ടി.ആർ മധു, ട്രഷറർ എം.വി ലക്ഷ്മണൻ, ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ, ബീവി സോമൻ, ഇ. ഗംഗാധരൻ, എൻ.പി. പ്രകാശൻ, അംബിക സോമൻ, മണി സദാനന്ദൻ, എൻ.കെ. ഷാജി, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194553/vishwakarma-service-society)